LiveTV

Live

National

കെപിഎസ് ഗില്‍ അന്തരിച്ചു

കെപിഎസ് ഗില്‍ അന്തരിച്ചു
Summary
സൂപ്പര്‍ കോപ്പ് എന്നറിയപ്പെട്ടിരുന്ന കെപിഎസ് ഗില്‍ പഞ്ചാബിലെ തീവ്രവാദപ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ്.

മുന്‍ പഞ്ചാബ് ഡിജിപി കെപിഎസ് ഗില്‍ അന്തരിച്ചു. ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 82 വയസായിരുന്നു. സൂപ്പര്‍ കോപ്പ് എന്നറിയപ്പെട്ടിരുന്ന കെപിഎസ് ഗില്‍ പഞ്ചാബിലെ തീവ്രവാദപ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ്. പഞ്ചാബിന്റെ ഡിജിപി ആയി രണ്ട് തവണ സേവനമനുഷ്ഠിച്ചിട്ടുള്ള ഗില്‍ ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട് . 1989 ല്‍ രാജ്യം പത്മശ്രീ നല്‍കി കെപിഎസ് ഗില്ലിനെ ആദരിച്ചിട്ടുണ്ട്.

കെപിഎസ് ഗില്‍ അന്തരിച്ചു