LiveTV

Live

National

ഡല്‍ഹിയില്‍ 'ട്രംപി'നെ തട്ടിക്കൊണ്ടുപോയി

ഡല്‍ഹിയില്‍ 'ട്രംപി'നെ തട്ടിക്കൊണ്ടുപോയി
Summary
തന്റെ പ്രിയ ‘ട്രംപി’നെ കണ്ടെത്തുന്നവര്‍ക്ക് മഹേന്ദ്രനാഥ് 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ ട്രംപ് എന്ന് പേരിട്ട നായയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. വടക്കന്‍ ദല്‍ഹിയിലെ രൂപ് നഗര്‍ സ്വദേശിയുടെ ഒമ്പതുവയസ്സുള്ള നായയെയാണ് കാണാതായിരിക്കുന്നത്.

ഡല്‍ഹിയില്‍ 'ട്രംപി'നെ തട്ടിക്കൊണ്ടുപോയി

മഹേന്ദ്രനാഥ് എന്നയാളുടെ നായയെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. വീട്ടിലെ സെക്യൂരിറ്റി ഗാര്‍ഡ് ഒംവിര്‍ നായയെയുമായി രാവിലെ നടക്കാന്‍ പോയതായിരുന്നു. നടക്കുമ്പോള്‍ കാറിലെത്തിയ രണ്ടുപേര്‍ ഒംവിറിന്റെ കയ്യില്‍ നിന്ന് ‘ട്രംപി’നെ തട്ടിപ്പറിച്ച് കൊണ്ടുപോകുകയായിരുന്നു. കാറിനു പിറകെ ഓടി നായയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഓംവീറിന് നായയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ട്രംപിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓംവീറിന് പരുക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. സിസിസിടിവി കാമറദൃശ്യങ്ങളില്‍ കാറിന്റെ നമ്പര്‍ വ്യക്തമാകാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.

'ട്രംപി'ന് പ്രായക്കൂടുതല്‍ ഉണ്ടെന്നും കാഴ്ചയ്ക്ക് തകരാറുണ്ടെന്നും ഉടമ മഹേന്ദ്രനാഥ് പറഞ്ഞു. തന്റെ പ്രിയ ‘ട്രംപി’നെ കണ്ടെത്തുന്നവര്‍ക്ക് മഹേന്ദ്രനാഥ് 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.