LiveTV

Live

National

ഹാഷിംപുര; ഇന്ത്യയിലെ ഏറ്റവും വലിയ കസ്റ്റഡി കൂട്ടക്കൊല

ഉ​ത്ത​ർ​പ്ര​ദേ​ശ് പൊ​ലീ​സ്​ ചെ​റു​പ്പ​ക്കാ​രും പ്രാ​യ​മു​ള്ള​വ​രു​മാ​യ 45ഒാ​ളം മു​സ്​​ലിം​ക​ളെ വ​ള​ഞ്ഞു​പി​ടി​ച്ച്​ ഒ​രു ട്ര​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി വെ​ടി​വെ​ച്ച്​ കൊ​ല്ലു​ക​യാ​യി​രു​ന്നു

ഹാഷിംപുര; ഇന്ത്യയിലെ ഏറ്റവും വലിയ കസ്റ്റഡി കൂട്ടക്കൊല
Summary

36 ശ​ത​മാ​നം മു​സ്​​ലിം​ക​ൾ അ​ധി​വ​സി​ക്കു​ന്ന മീ​റ​ത്തി​ലെ ചെ​റു​പ​ട്ട​ണ​മാ​ണ്​ഹാ​ഷിം​പു​ര. 1987മേ​യ്​ 22ന്​​ വൈ​കീ​ട്ടു​ണ്ടാ​യ ദു​ര​ന്തം ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ്​ ഹാ​ഷിം​പു​ര​​ക്കേ​ൽ​പി​ച്ച​ത്. പ്രൊ​വി​ൻ​ഷ്യ​ൽ ആം​ഡ്​ കോ​ൺ​സ്​​റ്റാ​ബു​ല​റി(പി.​എ.​സി) എ​ന്ന, വ​ർ​ഗീ​യ​ത​ക്ക്​ കു​പ്ര​സി​ദ്ധി​ ന​ടി​യ ഉ​ത്ത​ർ​പ്ര​ദേ​ശി​​ലെ സാ​യു​ധ പൊ​ലീ​സ്,​ ചെ​റു​പ്പ​ക്കാ​രും പ്രാ​യ​മു​ള്ള​വ​രു​മാ​യ 45ഒാ​ളം മു​സ്​​ലിം​ക​ളെ വ​ള​ഞ്ഞു​പി​ടി​ച്ച്​ ഒ​രു ട്ര​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി വെ​ടി​വെ​ച്ച്​ കൊ​ല്ലു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ​മൃ​ത​ദേ​ഹ​ങ്ങ​ൾ ക​നാ​ലി​ലും ഹി​ന്ദോ​ന ന​ദി​യി​ലു​മാ​യി ത​ള്ളി. അ​ഞ്ചു​പേര്‍ മാ​ത്രം ജീ​വ​നോ​ടെ അ​വ​ശേ​ഷി​ച്ചു. കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന്​ പൊ​ലീ​സ്​ പി​ന്നീ​ട്​ സ്​​ഥി​രീ​ക​രി​ച്ച​വ​രി​ൽ 11പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ ക​ണ്ടെ​ടു​ക്കാ​നാ​യ​ത്. അ​വ​ശേ​ഷി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്നു​വ​രെക​ണ്ടെ​ടു​ത്തി​ട്ടി​ല്ല. 1987 ​മേയി​ൽമീ​റ​ത്തി​ലു​ണ്ടാ​യ ക​ലാ​പ​ത്തെ തു​ട​ർ​ന്ന്​ പി.​എ.​സി​യു​ടെ 41ാം ബ​റ്റാ​ലി​യ​ന്റെ ‘സി’ ​ക​മ്പ​നി​യെ ഹാ​ഷിം​പു​ര​യി​ൽ വി​ന്യ​സി​ച്ചി​രു​ന്നു.

മേ​യ്​ 21ന്​ ​ഒ​രു ആ​ർ​മി മേ​ജ​റു​ടെ സ​ഹോ​ദ​ര​ൻ ക​ലാ​പ​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ക​യും ര​ണ്ട്​ പി.​എ.​സി പൊ​ലീ​സു​കാ​രുടെ തോ​ക്കു​ക​ൾ ക​ലാ​പ​കാ​രി​ക​ൾ കൊ​ള്ള​യ​ടി​ക്കു​ക​യും ചെ​യ്​​തു. പി​റ്റേ​ന്ന്​ പൊ​ലീ​സ്​ 644 മു​സ്​​ലിം പു​രു​ഷ​ന്മാ​രെ അ​റ​സ്​​റ്റ്​ചെ​യ്​​ത്​ ഹാ​ഷിം​പു​ര​യി​ലെ ആ​ലി​ൻ​ചു​വ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു. തു​ട​ർ​ന്ന്​ മു​തി​ർ​ന്ന​വ​രെ​യും കുട്ടി​ക​ളെ​യും ഒ​രു ​സം​ഘ​മാ​യും യു​വാ​ക്ക​ളെമ​റ്റൊ​രു സം​ഘ​മാ​യും മാ​റ്റി നി​ർ​ത്തി. പി.​എ.​സി​യു​ടെ പൊ​ലീ​സ്​ട്ര​ക്കു​ക​ളി​ൽ അ​വ​രെ മീ​റ​ത്തി​ലെ പൊ​ലീ​സ്​ ലൈ​നി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നാ​ണ്​ ഇ​ങ്ങ​നെ ചെ​യ്​​ത​ത്. അ​വ​രി​ൽ​നി​ന്നാ​ണ്​ 45ൽ​പ​രം പേ​രെ പ്ര​ത്യേ​കം ഒ​രു ട്ര​ക്കി​ൽ കൊ​ണ്ടു​പോ​യി പി.​എ.​സിക്രൂ​ര​മാ​യി വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. 1987ൽ ​ന​ട​ന്നകൂ​ട്ട​ക്കൊ​ല​യു​ടെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ ഒ​മ്പ​ത്​ വ​ർ​ഷ​മെ​ടു​ത്തു. 1996ൽ ​സി.​ബി.​സി.​ഐ.​ഡി സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ 19 പി.​എ.​സി പൊ​ലീ​സു​കാ​രാ​യി​രു​ന്നു പ്ര​തി​ക​ൾ.

പി​ന്നീ​ട് ​2002ലും 2007​ലും സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ലി​നെതു​ട​ർ​ന്ന്​ വി​ചാ​ര​ണ ഉ​ത്ത​ർ ​പ്ര​ദേ​ശി​നു പു​റ​ത്ത്​ ഡ​ൽ​ഹി​യി​ലേ​ക്ക്​​ മാ​റ്റി. ​വി​ചാ​ര​ണ​ക്കി​ട​യി​ൽ പ്ര​തി​ക​ളാ​യ മൂ​ന്ന്​ പൊ​ലീ​സു​കാ​ർമ​രി​ച്ചു. എ​ട്ടു വ​ർ​ഷം പി​ന്നെ​യും വി​ചാ​ര​ണ തു​ട​ർ​ന്നു. വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി 2015 മേ​യ്​ 23ന്​ ​വി​ധിവ​ന്ന​പ്പോ​ൾ എ​ല്ലാ പ്ര​തി​ക​ളും കു​റ്റ​വി​മു​ക്​​ത​ർ. അ​പ്പോ​ഴേ​ക്കും 28 വ​ർ​ഷം ക​ഴി​ഞ്ഞി​രു​ന്നു.   ആ ​വി​ധി​ക്കെ​തി​രെ ര​ണ്ട്​ ഇ​ര​ക​ൾമ​ല​യാ​ളി​യാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക റെ​ബേ​ക്ക ജോ​ൺ മു​ഖേ​ന അ​പ്പീ​ലു​മാ​യി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു.

ദേ​ശീ​യമ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നും അ​ഡ്വ. വൃ​ന്ദ ഗ്രോ​വ​ർ മു​ഖേ​ന അ​പ്പീ​ലു​മാ​യെ​ത്തി. ഇ​രു​വ​രും ചേ​ർ​ന്ന്​ ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ്​ 16 പൊ​ലീ​സു​കാ​രെ ജ​യി​ല​റ​ക്കു​ള്ളി​ലെ​ത്തി​ച്ച​ത്.

ഉത്തര്‍പ്രദേശിലെ ഹാഷിംപുരയില്‍ 42 മുസ്‌ലിങ്ങളെയാണ് അന്ന് അര്‍ധ സൈനികവിഭാഗം വെടിവെച്ച് കൊന്നത്. സംശയത്തിന്റെ ആനുകൂല്യം നല്‍കി മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. 1987 മെയ് 22. അയോധ്യയിലെ ബാബരി മസ്ജിദ് വളപ്പിനകത്ത് പൂജ നടത്താന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ അനുവാദം നല്‍കിയതിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആരംഭിച്ചകാലം. ഹിന്ദു ഉദ്യോഗസ്ഥര്‍ താമസിക്കുന്ന കോളനികളില്‍ ഒന്ന് മുസ്‌ലിങ്ങള്‍ തകര്‍ത്തുവെന്ന നുണപ്രചാരണത്തിന് പിന്നാലെ കലാപം കത്തിപ്പടര്‍ന്നു. മീറത്ത് നഗരത്തിന്റെ നിയന്ത്രണം പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി എന്ന അര്‍ധ സൈനിക വിഭാഗത്തെ ഏല്‍പ്പിച്ചു.

അന്ന് പട്ടാളം പിടിച്ചിറക്കികൊണ്ടുപോയ 24 പേരെക്കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ല. ഇന്ത്യന്‍ എക്സ്പ്രസിന്റെ ഫോട്ടോഗ്രാഫര്‍ ഒളിഞ്ഞുനിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ഈ കൂട്ടക്കൊലയുടെ നേര്‍സാക്ഷ്യമായി. എന്നിട്ടും എല്ലാവരെയും കോടതി വെറുതെവിട്ടു.

റമദാനിലെ അവസാന വെള്ളിയാഴ്ചയായിരുന്നു അന്ന്. ഡല്‍ഹിയില്‍ നിന്ന് 80 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ഹാഷിംപുര വൈകുന്നേരത്തോടെ പട്ടാളം വളഞ്ഞു. യുവാക്കളെയും കുട്ടികളെയും തെരഞ്ഞുപിടിച്ച് മര്‍ദിച്ചു. ക്രൂരമര്‍ദനത്തിനൊടുവില്‍ ട്രക്കുകളില്‍ കുത്തിനിറച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിക്കൊണ്ടിരുന്നു. അങ്ങിനെ പുറപ്പെട്ട 18-ാമത്തെ ട്രക്ക് നഗരത്തിന് പുറത്തെ കനാലിന് സമീപം യാത്ര നിര്‍ത്തി. ഓരോരുത്തരെയായി പുറത്തിറക്കി വെടിവച്ച് കൊന്ന് കനാലിലേക്ക് വലിച്ചെറിഞ്ഞു. എല്ലാവരും മരിച്ചുവെന്ന് ഉറപ്പ് വരുത്തിയാണ് സൈനികര്‍ പിന്‍വാങ്ങിയത്. എന്നാല്‍ അഞ്ച് പേര്‍ രക്ഷപ്പെട്ടു. അന്ന് പട്ടാളം പിടിച്ചിറക്കികൊണ്ടുപോയ 24 പേരെക്കുറിച്ച് ഇപ്പോഴും ഒരുവിവരവുമില്ല. ഇന്ത്യന്‍ എക്സ്പ്രസിന്റെ ഫോട്ടോഗ്രാഫര്‍ ഒളിഞ്ഞുനിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ഈ കൂട്ടക്കൊലയുടെ നേര്‍സാക്ഷ്യമായി. എന്നിട്ടും എല്ലാവരെയും കോടതി വെറുതെവിട്ടു.

ഹാഷിംപുര; ഇന്ത്യയിലെ ഏറ്റവും വലിയ കസ്റ്റഡി കൂട്ടക്കൊല

കേസിന്റെ നാള്‍ വഴി

1987 മേയ് 22: ഉത്തര്‍ പ്രദേശിലെ മീറത്തിലെ ഹാഷിംപുര ഗ്രാമത്തില്‍നിന്ന് 45ഓളം മുസ്‍ലിംകളെ പ്രൊവിഷനല്‍ ആംഡ് കോണ്‍സ്റ്റാബുലറി(പി.എ.സി) പിടികൂടി വാഹനത്തില്‍ മുറാദ്‌നഗറില്‍ ഗംഗാ കനാല്‍ പരിസരത്തെത്തിച്ചു. സ്റ്റേഷനില്‍ എത്തിക്കുന്നതിനുപകരം ഓരോരുത്തര്‍ക്കുനേരെയും നിറയൊഴിച്ച് കനാലില്‍ തള്ളി.

 • 1988: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അേന്വഷണത്തിന് ഉത്തരവിട്ടു.
 • 1994 ഫെബ്രുവരി: 60 പൊലീസുകാരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
 • 1996 മേയ് 20: ഗാസിയാബാദിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ 19 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. 161 പേര്‍ സാക്ഷിപ്പട്ടികയില്‍.
 • 2002 സെപറ്റംബര്‍: കൊല്ലപ്പെട്ടവരുടെയും രക്ഷപ്പെട്ടവരുടെയും കുടുംബാംഗങ്ങള്‍ നല്‍കിയ ഹരജിയില്‍ കേസിന്റെ വിചാരണ ഗാസിയാബാദ് ജില്ല കോടതിയില്‍നിന്ന് ഡല്‍ഹി തീസ് ഹസാരി കോംപ്ലക്‌സിലെ സെഷന്‍സ് കോടതിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
 • 2006 ജൂലൈ: കോടതി പ്രതികള്‍ക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി.
 • 2013 മാര്‍ച്ച് 8: ആഭ്യന്തര സഹമന്ത്രി പി. ചിദംബരത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം വിചാരണക്കോടതി നിരസിച്ചു.
 • മാര്‍ച്ച് 21: ജയിലില്‍ കഴിയുന്ന 16 പേരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിചാരണക്കോടതി വിട്ടയച്ചു (പ്രതികളില്‍ മൂന്നുപേര്‍ കേസിനിടെ മരിച്ചിരുന്നു).
 • മേയ് 18: വിചാരണക്കോടതിയുടെ തീരുമാനത്തിനെതിരെ ഇരകളുടെ കുടുംബാംഗങ്ങളും ദൃക്‌സാക്ഷികളും ഡല്‍ഹി ൈഹകോടതിയെ സമീപിച്ചു.
 • മേയ് 29: വിചാരണക്കോടതി തീരുമാനത്തിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡല്‍ഹി ഹൈകോടതി ഫയലില്‍ സ്വീകരിച്ചു.
 • ഡിസംബര്‍: കൂട്ടക്കൊലയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ദേശീയ മനുഷ്യവകാശ കമീഷന്‍.
 • 2016 ജൂലൈ 9: ഇരകളുടെ ബന്ധുക്കള്‍ക്ക് എത്രയുംവേഗം നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് ഡല്‍ഹി ഹൈകോടതി.
 • ഡിസംബര്‍ 15: കൂട്ടക്കൊലക്കേസില്‍ ഉള്‍പ്പെട്ട പൊലീസുകാരുടെ പേരുകളടക്കം തെളിവുകള്‍ നശിപ്പിക്കപ്പെട്ടതില്‍ ഡല്‍ഹി ഹൈകോടതി ഉത്കണ്ഠ രേഖപ്പെടുത്തി. നഷ്ടപരിഹാരം അടുത്ത ബന്ധുക്കള്‍ക്ക് നല്‍കുന്നതിനുപകരം മറ്റുള്ളവര്‍ക്ക് നല്‍കാനുള്ള നീക്കത്തെ കോടതി വിമര്‍ശിച്ചു.
 • 2018 ഒക്ടോബര്‍ 31: കുറ്റക്കാരെന്ന് കണ്ടെത്തിയ 16 പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പി.എ.സി) അംഗങ്ങള്‍ക്ക് ഡല്‍ഹി ഹൈകോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.