LiveTV

Live

National

ഭക്ഷണം മോഷ്ടിച്ചതിന് കുട്ടികളെ നഗ്നരാക്കി ചെരിപ്പുമാല അണിയിച്ചു 

ഭക്ഷണം മോഷ്ടിച്ചതിന് കുട്ടികളെ നഗ്നരാക്കി ചെരിപ്പുമാല അണിയിച്ചു 
Summary
ഭക്ഷണം മോഷ്ടിച്ചതിന് താനെയില്‍ രണ്ട് കുട്ടികളെ നഗ്നരാക്കി ചെരുപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിച്ചു

ഭക്ഷണം മോഷ്ടിച്ചതിന് താനെയില്‍ രണ്ട് കുട്ടികളെ നഗ്നരാക്കി ചെരുപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിച്ചു. മുംബൈ താനെയിലെ ഉല്ലാസ് നഗറിലെ പ്രേം നഗര്‍ ഏരിയയിലാണ് സംഭവം അരങ്ങേറിയത്. എട്ടും ഒമ്പതും വയസുള്ള കുട്ടികളാണ് കടയുടമയുടെ ആക്രമണത്തിനിരയായത്.

തന്റെ കടയില്‍ നിന്ന് അനുവാദമില്ലാതെ കുട്ടികള്‍ സ്‌നാക്‌സ് എടുത്തുകൊണ്ടുപോയതാണ് മെഹമൂദ് പത്താനെ പ്രകോപിപ്പിച്ചത്. പത്താന്‍ തന്റെ മക്കളുടെ സഹായത്തോടെയാണ് കുട്ടികളുടെ മുടി മുറിച്ച് ചെരിപ്പ് മാല ധരിപ്പിച്ച് വിവസ്ത്രരാക്കി നടത്തിച്ചത്. ആക്രമണത്തിനിരയായ കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് കടയുടമയെയും അദ്ദേഹത്തിന്റെ മക്കളെയും പൊലീസ് പിടികൂടി.