LiveTV

Live

National

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന് നേരെ കരിങ്കൊടി 

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന് നേരെ കരിങ്കൊടി 
Summary
ദളിത് സമുദായക്കാരണ് കരിങ്കൊടി ഉയര്‍ത്തി ഗോ ബാക്ക് വിളികളോടെ യോഗിയെ എതിരേറ്റത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ കരിങ്കൊടി. അധികാരത്തിലെത്തി കുറഞ്ഞ നാളുകള്‍ക്കുള്ളിലാണ് യോഗിക്ക് നേരെ കരിങ്കൊടി ഉയരുന്നത്. ദളിത് സമുദായക്കാരാണ് കരിങ്കൊടി ഉയര്‍ത്തി ഗോ ബാക്ക് വിളികളോടെ യോഗിയെ എതിരേറ്റത്. ദളിത് സമുദായത്തിന് നേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി പ്രയോഗം. മൊറാദാബാദിലെ സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസിന് മുന്നിലാണ് സംഭവം. ഇവിടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഷഹറാന്‍പൂരിലാണ് ദളിതുകള്‍ക്ക് നേരെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഉയര്‍ന്ന ജാതിക്കാര്‍ ദളിതുകളെ വിവിധ വിഷയങ്ങളില്‍ ആക്രമിക്കുകയാണെന്നാണ് പരാതി. നടപടി സ്വീകരിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ പക്ഷാപാതപരമായി പെരുമാറുകയാണെന്നാണ് അവര്‍ ആരോപിക്കുന്നത്. രാജ്യത്തെ വര്‍ധിച്ചുവരുന്ന ദളിത് അതിക്രമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് ഇന്ന് ദളിതുകളുടെ പ്രതിഷേധം അരങ്ങേറിയിരുന്നു. ഭീം ആര്‍മിയുടെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് ദളിത് വിഭാഗക്കാര്‍ അണിനിരന്ന പ്രതിഷേധ മാര്‍ച്ച് അരങ്ങേറിയത്.