LiveTV

Live

National

പേര് മാറ്റിയാല്‍ സ്വഭാവം മാറുമോ ? ആന്റി റോമിയോ സ്‍ക്വാഡ് ഇനി നാരി സുരക്ഷ ബല്‍

പേര് മാറ്റിയാല്‍ സ്വഭാവം മാറുമോ ? ആന്റി റോമിയോ സ്‍ക്വാഡ് ഇനി നാരി സുരക്ഷ ബല്‍
Summary
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ രൂപം കൊടുത്ത സംഘമായിരുന്നു ആന്റി റോമിയോ സ്‍ക്വാഡ്.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ രൂപം കൊടുത്ത സംഘമായിരുന്നു ആന്റി റോമിയോ സ്‍ക്വാഡ്. സ്ത്രീ സുരക്ഷയായിരുന്നു ലക്ഷ്യമെങ്കിലും സ്ത്രീ പുരുഷ ബന്ധത്തിന് ലൈംഗികതയുടെ മുഖം മാത്രം ചാര്‍ത്തിക്കൊടുത്ത് കുപ്രസിദ്ധി നേടുകയാണ് ആന്റി റോമിയോ സ്‍ക്വാഡ് ചെയ്തത്. സഹോദരി സഹോദരന്‍മാര്‍ക്ക് പോലും ഒരുമിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ ഈ സംഘം സൃഷ്ടിച്ചു.

പേര് മാറ്റിയാല്‍ സ്വഭാവം മാറുമോ ? ആന്റി റോമിയോ സ്‍ക്വാഡ് ഇനി നാരി സുരക്ഷ ബല്‍

ഒടുവില്‍ ആന്റി റോമിയോ സ്‍ക്വാഡിനെതിരെ ജനങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങിയതോടെ സംഘത്തിന്റെ പേര് മാറ്റി ചീത്തപ്പേര് മായ്‍ച്ചുകളയാനാണ് യോഗി ആദിത്യനാഥ് ശ്രമിക്കുന്നത്. ആന്റി റോമിയോ സ്‍ക്വാഡിന്റെ പേര് മാറ്റി പകരം നാരി സുരക്ഷ ബല്‍ എന്ന പേരാണ് പുതുതായി നല്‍കിയിരിക്കുന്നത്. നമ്മുടെ സഹോദരിമാരെയും മക്കളെയും സുരക്ഷിതരാക്കുന്നതിനാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നതെന്നും ഇനി മുതല്‍ ആന്റി റോമിയോ സ്‍ക്വാഡ് നാരി സുരക്ഷ ബല്‍ എന്ന് അറിയപ്പെടുമെന്നും രാജേന്ദ്ര പ്രതാപ് മോഡി സിങ് പറഞ്ഞു. ആന്റി റോമിയോ സ്‍ക്വാഡ് സര്‍ക്കാരിന് കുറേ ചീത്തപ്പേര് ഉണ്ടാക്കിയെങ്കിലും പുതിയ പേരിടാനുള്ള സാഹചര്യം സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. ഇനി മുതല്‍ ഈ സ്‍ക്വാഡിന് ചില മാര്‍ഗ നിര്‍ദേശങ്ങളും സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഏതായാലും പേര് മാത്രം മാറ്റിയാല്‍ സംഘത്തിന്റെ സ്വഭാവം മാറുമോയെന്ന് കാത്തിരുന്ന് കാണാം.