LiveTV

Live

National

ജിഎസ്‍ടി 1211 സാധനങ്ങളുടെ വില കുറക്കും; വില കുറയുന്ന സാധനങ്ങള്‍ ഇവയാണ്...

ജിഎസ്‍ടി 1211 സാധനങ്ങളുടെ വില കുറക്കും; വില കുറയുന്ന സാധനങ്ങള്‍ ഇവയാണ്...
Summary
രാജ്യത്ത് ചരക്ക് സേവന നികുതി സന്പ്രാദയം നടപ്പാക്കുന്നതിനുള്ള എല്ലാ ചട്ടങ്ങള്‍ക്കും ജിഎസ്ടി കൌണ്‍സിലിന്‍റെ അംഗീകാരം.

രാജ്യത്ത് ചരക്ക് സേവന നികുതി സന്പ്രാദയം നടപ്പാക്കുന്നതിനുള്ള എല്ലാ ചട്ടങ്ങള്‍ക്കും ജിഎസ്ടി കൌണ്‍സിലിന്‍റെ അംഗീകാരം. രജിസ്ട്രേഷന്‍, നികുതി ഘടന, മൂല്യ നിര്‍ണ്ണയം, പരിവര്‍ത്തനം തുടങ്ങിയ 9 ചട്ടങ്ങള്‍ക്കാണ് അംഗീകാരം നല്‍കിത്. നാല് നികുതി നിരക്കുകള്‍ക്ക് കീഴില്‍ ഉല്‍പന്നങ്ങളെയും സേവനങ്ങളെയും തരംതിരിക്കുന്ന പ്രക്രിയയും ഏറക്കുറെ പൂര്‍ത്തിയായി.

ജിഎസ്‍ടി 1211 സാധനങ്ങളുടെ വില കുറക്കും; വില കുറയുന്ന സാധനങ്ങള്‍ ഇവയാണ്...

ജൂലൈ ഒന്ന് മുതല്‍ രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന കേന്ദ്രസര്‍ക്കാരിന് പ്രതീക്ഷ പകരുന്ന പുരോഗതികളാണ് ജമ്മുകശ്മീരിലെ ശ്രീനഗറില്‍ പുരോഗമിക്കുന്ന ജിഎസ്ടി കൌണ്‍സില്‍ യോഗത്തിലുണ്ടായിരിക്കുന്നത്. നിരവധി ഉപ വ്യവസ്ഥകളുടെ പേരില്‍ അഭിപ്രായവ്യത്യാസത്തിലുടക്കിയിരുന്ന 9 ജിഎസ്ടി ചട്ടങ്ങള്‍ക്ക് ഇന്ന് കൌണ്‍സില്‍ അംഗീകാരം നല്‍കി. നികുതി ഘടന, മൂല്യ നിര്‍ണ്ണയം, പരിവര്‍ത്തനം, ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്, ഇന്‍വോയിസ്, പണം നല്‍കല്‍, പണം മടക്കി നല്‍കല്‍, രജിസ്‌ട്രേഷന്‍ തുടങ്ങിയ ചട്ടങ്ങള്‍ക്കാണ് അംഗീകാരമായത്.

98 ശതമാനത്തോളം ഉല്‍പന്നങ്ങളെയും സേവനങ്ങളെയും വിവിധ നികുതി നിരക്കുകള്‍ക്ക് കീഴില്‍ തരം തിരിച്ച് കഴിഞ്ഞു. സ്വര്‍ണ്ണത്തിന് അഞ്ചു ശതമാനം ലെവി ചുമത്തണമെന്ന് യോഗത്തില്‍ സംസ്ഥാന ധന മന്ത്രി തോമസ് ഐസക്ക് ആവശ്യപ്പെട്ടു. എന്നാല്‍ ഒരു ശതമാനം ലെവി മതിയെന്നാണ് മഹാരാഷ്ട്ര, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളുടെ ആവശ്യം. അവശ്യ സേവനങ്ങള്‍ ഉള്‍പ്പെടെ നൂറോളം ഇനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. 5, 12, 18, 28 എന്നിവയാണ് കൌണ്‍സില്‍ അംഗീകരിച്ച നാല് നികുതി നിരക്കുകള്‍.

ജി.എസ്​.ടി നിലവിൽ വരുന്നതോടെ പരിപ്പ്​, ഭഷ്യധാന്യങ്ങൾ എന്നിവയുടെ വിലകുറയുമെന്ന്​ സർക്കാർ അറിയിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയിലും കുറവുണ്ടാകുമെന്നാണ്​ അവകാശവാദം. ജിഎസ്​ടിയിൽ ഭക്ഷ്യധാന്യങ്ങൾക്കും പാലിനും നികുതിയുണ്ടാവില്ല. സൂര്യകാന്തി എണ്ണ, പഞ്ചസാര, കാപ്പി, ​തേയില, കൽക്കരി എന്നിവക്ക്​ അഞ്ച്​ ശതമാനം നികുതിയാണ്​ ഉണ്ടാവുക. നിലവില്‍ കല്‍ക്കരിക്ക് 11.7 ശതമാനമാണ് നികുതി. ഹെയർ ഓയിൽ, ടൂത്ത്​പേസ്​റ്റ്​, സോപ്പ്​ എന്നിവക്ക്​ 18 ശതമാനമാവും നികുതി. ചെറുകാറുകൾക്ക്​ 28 ശതമാനം നികുതിയാണ്​ ഉണ്ടാവുക. ആഡംബര കാറുകൾക്ക്​ 15 ശതമാനത്തിന്‍റെ അധിക സെസുമുണ്ടാകും. എസി, ഫ്രിഡ്​ജ്​ തുടങ്ങിയ ഇലക്​ട്രോണിക്​ ഉപകരണങ്ങൾക്ക്​ 28 ശതമാനം നികുതിയാണ്​ നിശ്ചയിച്ചിരിക്കുന്നത്​. നിലവിലെ നികുതിയുമായി താരത്മ്യം ചെയ്യുമ്പോൾ ഇത്​ കുറവാണ്​. ആകെയുള്ള 1211 ഉൽപ്പന്നങ്ങളിൽ 7 ശതമാനത്തിന്​ നികുതിയില്ലെന്ന്​ ​ധനകാര്യ സെക്രട്ടറി ഹഷ്​മുഖ്​ ആദിയ പറഞ്ഞു. 14 ശതമാനം ഉൽപ്പന്നങ്ങൾക്ക്​ അഞ്ച്​ ശതമാനവും, 17 ശതമാനത്തിന്​ 12 ശതമാനവും, 43 ശതമാനം ഉൽപ്പന്നങ്ങൾക്ക്​ 18 ശതമാനവും 19 ശതമാനം ഉൽപ്പന്നങ്ങൾക്ക്​ 28 ശതമാനവും നികുതിയായി ഈടാക്കുമെന്ന്​ ആദിയ അറിയിച്ചു.

ഇതേസമയം, ബയോ ഡീസല്‍, ബീഡി, സിഗരറ്റ്, ചെരുപ്പ്, വസ്ത്രം, കാര്‍ഷിക ഉപകരണങ്ങള്‍, സ്വര്‍ണം എന്നിവയുടെ നികുതി ഘടന ഏതു തരത്തിലാകുമെന്നതു സംബന്ധിച്ച് കൃത്യമായ ധാരണയായിട്ടില്ല. ഹാനികരമായ ഉല്‍പന്നങ്ങളായി പരിഗണിക്കുന്ന സിഗരറ്റ്, പാന്‍ മസാല എന്നിവയുടെ സെസ് വന്‍തോതില്‍ ഉയരുമെന്നും ഇത് വിലയില്‍ പ്രതിഫലിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.