LiveTV

Live

National

മുത്തലാഖില്‍ വാദം പൂര്‍ത്തിയായി; ഹരജികള്‍ വിധി പറയാനായി മാറ്റി

മുത്തലാഖില്‍ വാദം പൂര്‍ത്തിയായി; ഹരജികള്‍ വിധി പറയാനായി മാറ്റി
Summary
മുത്തലാഖ് നിരസിക്കാനുള്ള അവകാശം സ്ത്രീക്ക് നല്‍കാന്‍ കഴിയുമോയെന്ന ചോദ്യം കോടതി ഇന്നലെ സുപ്രിം കോടതി ഉന്നയിച്ചിരുന്നു

മുത്തലാഖിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹരജികള്‍ സുപ്രിം കോടതി വിധി പറയാനായി മാറ്റി. തുടര്‍ച്ചയായി ആറ് ദിവസത്തെ വാദത്തിന് ശേഷമാണ് കോടതിയുടെ നടപടി. മുത്തലാഖ് സംബന്ധിച്ച സ്ത്രീയുടെ അഭിപ്രായം നിഖാഹ്-നാമയില്‍ ഉള്‍പ്പെടുത്താന്‍ ഖാദിമാര്‍ക്ക് നിര്‍ദേശം നല്‍കാമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കോടതിയെ അറിയിച്ചു. വിശ്വാസപരമായി പാപമായ കാര്യം ആചാരത്തിന്‍റെ ഭാഗമാകുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു.

മുത്തലാഖ് നിരസിക്കാനുള്ള അവകാശം സ്ത്രീക്ക് നല്‍കാന്‍ കഴിയുമോയെന്ന ചോദ്യം കോടതി ഇന്നലെ സുപ്രിം കോടതി ഉന്നയിച്ചിരുന്നു. മുത്തലാഖ് സംബന്ധിച്ച് സ്ത്രീയുടെ അഭിപ്രായം നിഖാഹ് നാമയില്‍ രേഖപ്പെടുത്താന്‍ പ്രാദേശിക ഖാദിമാര്‍ക്ക് നിര്‍ദേശം നല്‍കാമെന്ന് ബോര്‍ഡ് ഇന്ന് കോടതിയെ അറിയിച്ചു. സാമൂഹ്യ ആചാരങ്ങളിലും, വ്യക്തി നിയമങ്ങളിലും കോടതി ഇടപെട്ടാല്‍ ഉണ്ടാകുന്ന പ്രത്യാഘതങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അന്തിമ വാദത്തിലും പ്രകടിപ്പിച്ചത്. എന്നാല്‍ വിശ്വാസപരമായി പാപമാക്കപ്പെട്ട കാര്യം എങ്ങനെ സാമൂഹ്യ ആചാരത്തിന്‍റെ ഭാഗമാകുന്നുവെന്ന് കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരുള്‍പ്പെടേ മുത്തലാഖിനെ എതിര്‍ക്കുന്നവരെല്ലാം ആറ് ദിവസത്തെ വാദത്തിനിടെ ഏകകണ്ഡമായി ആവശ്യപ്പെട്ടത് മുത്തലാഖ് പൂര്‍ണ്ണമായും ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ്. മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചാല്‍, മുസ്ലിം വിവാഹ മോചനത്തിന് പ്രത്യേക നിയമം കൊണ്ട് വരുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. സതി,തൊട്ട് കൂടായ്മ, വിധവ വിവാഹ നിരോധം തുടങ്ങിയ ഹിന്ദു ആചാരങ്ങള്‍ക്ക് സമാനമായി മുത്തലാഖിനെയും കാണണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആര്‍ട്ടിക്കിള്‍ പതിമൂന്നിന്‍റെ അടിസ്ഥാനത്തില്‍ മുസ്ലിം വ്യക്തി നിയമങ്ങളെ പരിശോധിക്കണമെന്നും, ബഹു ഭാര്യത്വം നിഖാഹ് ഹലാല എന്നിവയില്‍ വാദം കേള്‍ക്കണമെന്നുമുള്ള വാദം കോടതി വാദത്തിനിടെ തന്നെ തള്ളിക്കളഞ്ഞിരുന്നു.