LiveTV

Live

National

മോദി-യോഗി സര്‍ക്കാരുകള്‍ ദളിത് വിരുദ്ധം; യുപിയില്‍ 50 ദളിതര്‍ ഇസ്‍ലാമിലേക്ക്

മോദി-യോഗി സര്‍ക്കാരുകള്‍ ദളിത് വിരുദ്ധം; യുപിയില്‍ 50 ദളിതര്‍ ഇസ്‍ലാമിലേക്ക്
Summary
''ബാര്‍ബര്‍മാര്‍ ഞങ്ങളുടെ മുടിവെട്ടുന്നതുപോലും നിര്‍ത്തി. ഞങ്ങളുടെ താടി വളര്‍ന്ന് ഇപ്പോള്‍ ഞങ്ങള്‍ മുസ്‍ലിംകളെപ്പോലെയായി. അതോടെ ഇസ്ലാം മതം സ്വീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു''

ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ഇസ്‍ലാം സ്വീകരിക്കാനൊരുങ്ങി 50 ദളിതര്‍. യോഗി ആദിത്യനാഥ് സര്‍ക്കാരിന് കീഴില്‍ അവഗണനയും പീഡനവും മാത്രമാണ് തങ്ങള്‍ നേരിടുന്നത് അവര്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ സഹരന്‍പുരിലും സംബലിലും ദലിതര്‍ക്കെതിരെ അടുത്തിടെയുണ്ടായ അക്രമങ്ങളെ തുടര്‍ന്നാണ് തങ്ങള്‍ക്ക് തങ്ങളുടെ മതത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതെന്നും അവര്‍ വിശദീകരിക്കുന്നു. മതം മാറുന്നതിന്റെ സൂചനയായി ദളിതര്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും ചിത്രങ്ങളും പുഴയിലൊഴുക്കി.

മോദി-യോഗി സര്‍ക്കാരുകള്‍ ദളിത് വിരുദ്ധം; യുപിയില്‍ 50 ദളിതര്‍ ഇസ്‍ലാമിലേക്ക്

മോദി സര്‍ക്കാരിലും യോഗി സര്‍ക്കാരിലും തങ്ങള്‍ക്ക് വന്‍ പ്രതീക്ഷയായിരുന്നുവെന്നും, പക്ഷേ തങ്ങളെ നിരാശപ്പെടുത്തി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ദളിത് വിരുദ്ധരെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

മുടി വെട്ടാന്‍ പോലും സവര്‍ണര്‍ തങ്ങളെ അനുവദിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. സവര്‍ണരുടെ ഭീഷണിയെത്തുടര്‍ന്ന് ബാര്‍ബര്‍മാര്‍ ഞങ്ങളുടെ മുടിവെട്ടുന്നതുപോലും നിര്‍ത്തി. ഞങ്ങളുടെ താടി വളര്‍ന്ന് ഇപ്പോള്‍ ഞങ്ങള്‍ മുസ്‍ലിംകളെപ്പോലെയായി. അതോടെ ഇസ്ലാം മതം സ്വീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പറയുന്നു ഇവരിലൊരാള്‍.

വിവരമറിഞ്ഞ് സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗ്‍ദളിന്റെ പ്രവര്‍ത്തകര്‍ ഇവരുടെ മനംമാറ്റത്തിന് ശ്രമിക്കുന്നുണ്ട്. പക്ഷേ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ദളിതര്‍.