LiveTV

Live

National

തമ്മില്‍ ഭേദം മന്‍മോഹന്‍; മോദിയുടെ ഭരണത്തിന്‍ കീഴില്‍ തൊഴിലവസരം കുത്തനെ ഇടിഞ്ഞു

തമ്മില്‍ ഭേദം മന്‍മോഹന്‍; മോദിയുടെ ഭരണത്തിന്‍ കീഴില്‍ തൊഴിലവസരം കുത്തനെ ഇടിഞ്ഞു
Summary
മന്‍മോഹന്‍ സിങ് നേതൃത്വം നല്‍കിയിരുന്ന യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നതിനേക്കാള്‍ വലിയ തകര്‍ച്ചയാണ് തൊഴില്‍ രംഗം നേരിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഇക്കാലയളവിനിടെ രാജ്യത്തെ തൊഴില്‍ അവസരങ്ങള്‍ കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. മന്‍മോഹന്‍ സിങ് നേതൃത്വം നല്‍കിയിരുന്ന യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നതിനേക്കാള്‍ വലിയ തകര്‍ച്ചയാണ് തൊഴില്‍ രംഗം നേരിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തമ്മില്‍ ഭേദം മന്‍മോഹന്‍; മോദിയുടെ ഭരണത്തിന്‍ കീഴില്‍ തൊഴിലവസരം കുത്തനെ ഇടിഞ്ഞു

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് (സിഇഎസ്) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2011 ല്‍ 930,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിടത്ത് 2015 ആയപ്പോള്‍ ഇത് 135,000 ആയി കുറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള രേഖകള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ ഭരണകാലാവധി ഏകദേശം പകുതിയിലേറെ പിന്നിടുമ്പോഴാണ് രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ദലിതര്‍, മുസ്‍ലിംകള്‍, സ്ത്രീകള്‍, മറ്റു അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങള്‍ എന്നിവര്‍ ഇപ്പോഴും തഴയപ്പെടുകയാണ്. ദലിതര്‍ക്കിടയിലെ ഭൂരഹിതരുടെ എണ്ണം 57.3 ശതമാനമാണ്. വികസനത്തിന്റെ പേരില്‍ കിടപ്പാടം നഷ്ടമാകുന്നവരില്‍ 49 ശതമാനവും ആദിവാസികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.