LiveTV

Live

National

രാജസ്ഥാനില്‍ കല്ല്യാണ മണ്ഡപത്തിന്റെ ഭിത്തി തകര്‍ന്ന് 22 മരണം

രാജസ്ഥാനില്‍ കല്ല്യാണ മണ്ഡപത്തിന്റെ ഭിത്തി തകര്‍ന്ന് 22 മരണം
Summary
ബുധനാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് കെട്ടിടത്തിന്റ ഭിത്തികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്.

രാജസ്ഥാനിലെ ഭരത്പൂരിൽ കല്ല്യാണമണ്ഡപത്തിന്റെ ഭിത്തിതകർന്ന് 22 പേർ മരിച്ചു. അപകടത്തില്‍ 28 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ പ്രദേശത്തെ ആര്‍ബിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജസ്ഥാനില്‍ കല്ല്യാണ മണ്ഡപത്തിന്റെ ഭിത്തി തകര്‍ന്ന് 22 മരണം

ഭാരത്പൂരിലെ അന്നപൂർണ മേരേജ് ഹോം എന്ന ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്. ബുധനാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് കെട്ടിടത്തിന്റ ഭിത്തികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നും മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നുമാണ് ആശുപത്രി അധികൃതര്‍ നല്കുന്ന സൂചന.