LiveTV

Live

National

നാല് വര്‍ഷത്തിനിടെ രാജ്യത്ത് 40000 വിദ്യാര്‍ത്ഥി ആത്മഹത്യകള്‍

നാല് വര്‍ഷത്തിനിടെ രാജ്യത്ത് 40000 വിദ്യാര്‍ത്ഥി ആത്മഹത്യകള്‍
Summary
കഴിഞ്ഞ നാല് വര്‍ഷത്തനിടെ രാജ്യത്ത് നാല്‍പ്പതിനായിരം വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായി ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്.

കഴിഞ്ഞ നാല് വര്‍ഷത്തനിടെ രാജ്യത്ത് നാല്‍പ്പതിനായിരം വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായി ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. സാമൂഹ്യ വിവേചനങ്ങള്‍, പഠനം നല്‍കുന്ന അമിത സമ്മര്‍ദ്ദം, കുടുംബ ബാധ്യത തുടങ്ങിയവയാണ് ആത്മഹത്യ കാരണങ്ങളായി പറയുന്നത്.

വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ രാജ്യത്ത് അതി ഭീകരമായി വളര്‍ന്ന് കൊണ്ടിരിക്കുന്ന പ്രവണതയാണെന്ന് തെളിയിക്കുന്നതാണ് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍. 2011 മുതല്‍ 2015വരെയുള്ള കണക്കുകള്‍ പ്രകാരം നാല്‍പതിനായിരത്തോളം വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ രാജ്യമെമ്പാടും നടന്നുവെന്ന് ഈ കണക്കുകള്‍ പറയുന്നു. 2015ല്‍ മാത്രം 8934 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

15നും 29നും വയസ്സിനിടയിലുള്ളവരെ ആത്മഹ്യത്യ നിരക്കില്‍ ലോകത്ത് ഒന്നാം സ്ഥാനമാണ് ഇന്ത്യക്ക്. സമൂഹത്തില്‍ രൂഢമൂലമായിരിക്കുന്ന വിവേചനങ്ങള്‍ക്കൊപ്പം, നിലവിലെ വിദ്യാഭ്യാസ രീതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന മാനസിക സമ്മര്‍ദ്ദം, കുടുംബം ആധ്യാപകര്‍ എന്നിവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അമിത പ്രതീക്ഷ, വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴും കുടുംബപരമായ ബാധ്യതകള്‍ ഏറ്റെടുക്കേണ്ടി വരുന്നതിലെ മാനസിക പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ ആത്മഹത്യകളുടെ പ്രേരണയായി കണക്കാക്കപ്പെടുന്നു.

കോട്ട,പുഗുവാര,നോയ്ഡ,മുംബൈ തുടങ്ങിയ നഗരങ്ങളാണ് കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്നത്. രാജസ്ഥാനിലെ കോട്ട നഗരത്തില്‍ ഈ വര്‍ഷം മാത്രം 60 ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.