LiveTV

Live

National

ശനിശിംഗനാപൂര്‍ ക്ഷേത്രത്തിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു

 ശനിശിംഗനാപൂര്‍ ക്ഷേത്രത്തിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു
Summary
ഭൂമാത രണ്‍രാഗിണി ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ നടന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് പ്രവേശനം അനുവദിച്ചത്. പതിറ്റാണ്ടുകളായി സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രമായിരുന്നു ശനിശിംഗനാപൂര്‍...

മഹാരാഷ്ട്രയിലെ ശനിശിംഗനാപൂര്‍ ക്ഷേത്രത്തിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു. ഭൂമാത രണ്‍രാഗിണി ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ നടന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് പ്രവേശനം അനുവദിച്ചത്. പതിറ്റാണ്ടുകളായി സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രമായിരുന്നു ശനിശിംഗനാപൂര്‍.

കഴിഞ്ഞ നവംബറില്‍ നാല് സ്ത്രീകള്‍ പതിവുകള്‍ തെറ്റിച്ച് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാന്‍ ശ്രമം നടത്തുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുമാണ് ക്ഷേത്ര പ്രവേശന പ്രതിഷേധങ്ങള്‍ക്ക് തുടക്കമായത്. ഭൂമാത രണ്‍ രാഗിണി ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ സംഘടിച്ച സ്ത്രീകള്‍ നിരവധി തവണ ക്ഷേത്രത്തിലെങ്കിലും പ്രവേശനം അനുവദിച്ചിരുന്നില്ല.

സ്ത്രീ പുരുഷ സമത്വം നിലനില്‍ക്കുന്ന രാജ്യത്ത് സ്ത്രീകളുടെ ആരാധന സ്വാതന്ത്രൃത്തിന് തടസ്സം നില്‍ക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. എന്നാല്‍ പാരമ്പര്യവും അനുഷ്ഠാനങ്ങളും മാറ്റാനാകില്ലെന്നായിരുന്നു ക്ഷേത്രം ട്രസ്റ്റിന്റെ വാദം. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സ്തീകളുടെ ആവശ്യത്തെ തടയാന്‍ കഴിയില്ലെന്നും പുരുഷനൊപ്പം തന്നെ സ്ത്രീക്കും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. ആരാധനാലയങ്ങളെ ലിംഗവിവേചനം അംഗീകരിക്കാനാകില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാരും അറിയിച്ചിരുന്നു. ഇന്നും ക്ഷേത്രത്തില്‍ നടന്ന പുരുഷന്മാര്‍ക്കായുള്ള പ്രത്യേക പൂജക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് സ്ത്രീകള്‍ക്കും ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കാന്‍ തീരുമാനമായത്.