LiveTV

Live

National

ഇനി മുതല്‍ ഞായറാഴ്ച പെട്രോള്‍, ഡീസല്‍ കിട്ടില്ല; പമ്പുകള്‍ അടച്ചിടും

ഇനി മുതല്‍ ഞായറാഴ്ച പെട്രോള്‍, ഡീസല്‍ കിട്ടില്ല; പമ്പുകള്‍ അടച്ചിടും
Summary
ദേശീയ തലത്തില്‍ ഇത് നടപ്പാക്കാനാണ് പെട്രോള്‍ പമ്പുടമകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സ് കണ്‍സോര്‍ഷ്യത്തിന്റെ തീരുമാനം.

ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ ഒരുങ്ങി പമ്പുടമകള്‍. കൂടാതെ പ്രവര്‍ത്തന സമയം കുറക്കാനും പമ്പുടമകള്‍ തീരുമാനിച്ചു. ദേശീയ തലത്തില്‍ ഇത് നടപ്പാക്കാനാണ് പെട്രോള്‍ പമ്പുടമകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സ് കണ്‍സോര്‍ഷ്യത്തിന്റെ തീരുമാനം. മെയ് 14 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുത്താനാണ് ധാരണ.

തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മണി മുതല്‍ വൈകീട്ട് ആറു മണി വരെയായിരിക്കും പമ്പുകളുടെ പ്രവര്‍ത്തന സമയം. ഞായറാഴ്ച പമ്പുകളില്‍ നിന്നു പെട്രോളും ഡീസലും ലഭിക്കില്ല. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും ഇന്ധനം ലഭിക്കുക. പമ്പ് നടത്തിപ്പിന്റെ ചെലവു കുറക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കം. പമ്പുടമകളോടുള്ള എണ്ണ കമ്പനികളുടെ അവഗണനക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ തീരുമാനം. ഇടപാടിന്റെ ലാഭവിഹിതം വര്‍ധിപ്പിക്കണമെന്ന കാലങ്ങളായുള്ള പമ്പുടമകളുടെ ആവശ്യം എണ്ണ കമ്പനികള്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. അപൂര്‍വ്വ ചന്ദ്ര കമ്മിറ്റി നിശ്ചയിച്ചതു പ്രകാരമുളള വിഹിതം നല്‍കാമെന്ന ഉറപ്പ് എണ്ണ കമ്പനികള്‍ ഇതുവരെയും പാലിച്ചിട്ടില്ലെന്നും കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലര്‍ ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ച ഇന്ധന ഉപഭോഗം കുറക്കുകയെന്ന ആശയത്തിന് പിന്തുണ പ്രഖ്യാപിക്കുക കൂടിയാണ് അസോസിയേഷന്‍.