LiveTV

Live

National

ബിജെപി ഭരിക്കുന്ന നാലു സംസ്ഥാനങ്ങളില്‍ കൂടി അറവുശാലകള്‍ അടച്ചുപൂട്ടുന്നു

ബിജെപി ഭരിക്കുന്ന നാലു സംസ്ഥാനങ്ങളില്‍ കൂടി അറവുശാലകള്‍ അടച്ചുപൂട്ടുന്നു
Summary
യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ് ആദ്യ ദിവസം തന്നെ നടപ്പിലാക്കിയ സുപ്രധാന നടപടി ആയിരുന്നു അറവുശാലകള്‍ പൂട്ടിച്ചത്.

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ് ആദ്യ ദിവസം തന്നെ നടപ്പിലാക്കിയ സുപ്രധാന നടപടി ആയിരുന്നു അറവുശാലകള്‍ പൂട്ടിച്ചത്. ഇത് ബിജെപിയുടെ തീവ്ര ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്‍റെ ഭാഗമാണെന്ന ആക്ഷേപവും ഉയരാന്‍ ഇടയാക്കി. ഇപ്പോഴിതാ ഉത്തര്‍പ്രദേശിനും ജാര്‍ഖണ്ഡിനും പിന്നാലെ ബിജെപി ഭരിക്കുന്ന മറ്റു നാലു സംസ്ഥാനങ്ങളില്‍ കൂടി അറവുശാലകള്‍ പൂട്ടാന്‍ ഒരുങ്ങുകയാണ് അവിടുത്തെ സര്‍ക്കാരുകള്‍. രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നടപടി. ഹരിദ്വാറിലും റായ്പൂരിലുമാണ് നിരവധി ഇറച്ചി കടകള്‍ക്ക് പൂട്ടിടത്. ഏപ്രില്‍ ആദ്യം മുതല്‍ ജയ്പൂരിലെ നാലായിരത്തോളം ഇറച്ചിക്കടകളും അറവുശാലകളും അടച്ചുപൂട്ടും. അനധികൃത കടകളെന്ന പേരിലാണ് നടപടി. എന്നാല്‍ നിയമാനുസൃതമായാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും എന്നാല്‍ മാര്‍ച്ച് 31 ന് ശേഷം ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നതെന്നും ജയ്‍പൂര്‍ ഇറച്ചി വ്യാപാരികള്‍ പറഞ്ഞു. അടച്ചുപൂട്ടല്‍ നടപടിയുടെ ഭാഗമായി വ്യാപക റെയ്‍ഡും നടക്കുന്നുണ്ട്.