LiveTV

Live

National

ഹജ്ജ് ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം

ഹജ്ജ് ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം
Summary
അനാവശ്യ ചിലവുകള്‍ ഒഴിവാക്കുന്നതിലൂടെ തീര്‍ത്ഥാടകര്‍ക്ക് മൊത്തത്തില്‍ ചെലവ് കുറയുമെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ വിശദീകരണം...

ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ചെലവുകള്‍ വെട്ടിക്കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. ഇതിന്റെ ഭാഗമായി നിലവിലുള്ള എംബാര്‍ക്കേഷന്‍ പോയിന്റുകളുടെ എണ്ണം കുറച്ചേക്കും. അനാവശ്യ ചിലവുകള്‍ ഒഴിവാക്കുന്നതിലൂടെ തീര്‍ത്ഥാടകര്‍ക്ക് മൊത്തത്തില്‍ ചെലവ് കുറയുമെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ വിശദീകരണം.

രാജ്യത്ത് ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള സബ്‌സിഡി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് വെത്യസ്ത അഭിപ്രായങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രം ചെലവ് ചുരക്കലിനെപ്പറ്റി ആലോചിക്കുന്നത്. ഹജ്ജ് സബ്‌സിഡി നര്‍ത്തലാക്കുന്നതിന്റെ ആദ്യപടി എന്ന നിലയില്‍ കൂടിയാണ് ഈ നീക്കം. സബിസിഡി ഒഴിവാക്കുന്നത് സംബന്ധിച്ച് പഠിക്കുന്ന കേന്ദ്ര മന്ത്രി നഖ്‌വിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി വരുംദിവസങ്ങളില്‍ റിപ്പോര്‍ട്ട് സര്‍പ്പിക്കും.

ഈ റിപ്പോര്‍ട്ട് പരിഗണിച്ചാവും ചെലവ് ചുരുക്കല്‍ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുക. നിലവില്‍ 21 എംബാര്‍ക്കേഷന്‍ പോയിന്റുകളാണുള്ളത്. ഇത് ഒമ്പത് വരെ ആക്കി ചുരുക്കാനാണ് പ്രധാന ആലോചന. ഹജ്ജ് യാത്രയ്ക്കായി ആഗോള ടെന്‍ഡര്‍ വിളിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇത് വഴി വലിയ തുക സര്‍ക്കാരിന് ലാഭിക്കാനാകും. അതോടെ ഹജ്ജിന് മൊത്തത്തിലുള്ള ചെലവ് കുറയും. ഇത് യാഥാര്‍ത്ഥ്യമായാല്‍ സബ്‌സിഡി എടുത്തു കളഞ്ഞാലും തീര്‍ത്ഥാടകരെ ബാധിക്കില്ലെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. പക്ഷേ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ കുറക്കുന്നത് കേരളം പോലുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണകൂടുതലുള്ള സംസ്ഥാനങ്ങളില്‍ വലിയ ബുന്ധുമുട്ടുണ്ടാക്കുമെന്നുറപ്പാണ്.