LiveTV

Live

National

20രൂപയുണ്ടോ? ബാങ്ക് അക്കൌണ്ട് തുടങ്ങാം

20രൂപയുണ്ടോ? ബാങ്ക് അക്കൌണ്ട് തുടങ്ങാം
Summary
ഇന്ത്യയിലെവിടെയും സേവനം ലഭ്യമാക്കുന്ന പോസ്റ്റ് ഓഫീസ് ബാങ്കിംങ് ആകര്‍ഷകമായ നിരവധി പ്രത്യേകത..

കയ്യില്‍ 20രൂപ ഉണ്ടെങ്കില്‍ ആര്‍ക്കും ഇനി ബാങ്ക് അക്കൌണ്ട് തുടങ്ങാം. എടിഎം പണമിടപാടുകളും നടത്താം. സര്‍വീസ് ചാര്‍ജും ഈടാക്കില്ല. ഇന്ത്യയിലെവിടെയും സേവനം ലഭ്യമാക്കുന്ന പോസ്റ്റ് ഓഫീസ് സേവിംങ്സ് ബാങ്ക്(പിഒഎസ്ബി) ആകര്‍ഷകമായ ഇത്തരം നിരവധി പ്രത്യേകതകളോടെയാണ് രംഗത്തെത്തിയിരിക്കുന്നത്.

20രൂപയുണ്ടോ? ബാങ്ക് അക്കൌണ്ട് തുടങ്ങാം

10വയസാണ് അക്കൌണ്ട് തുടങ്ങുവാനുള്ള കുറഞ്ഞ പ്രായപരിധി. അക്കൌണ്ടില്‍ മിനിമം ബാലന്‍സായി 50രൂപ നിക്ഷേപിച്ചാല്‍ മതിയാകും. എന്നാല്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ചുമത്തില്ല. 500രൂപ നിക്ഷേപിച്ചാല്‍ ചെക്ക്ബുക്കും ലഭിക്കും. 4ശതമാനമാണ് നിക്ഷേപത്തുകക്ക് പലിശ ലഭ്യമാക്കുക. മറ്റു സര്‍വീസ് ചാര്‍ജുകളൊന്നും തന്നെ ഇല്ല എന്നതും പോസ്റ്റോഫീസ് ബാങ്കിംങിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നു.

ഇന്‍റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് സേവനങ്ങളും തപാല്‍ വകുപ്പ് കാര്യക്ഷമമാക്കുന്നുണ്ട്. മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നിക്ഷേപമോ പിന്‍വലിക്കലോ നടത്തിയാലും അക്കൗണ്ട് റദ്ദ് ചെയ്യില്ല. മറ്റു ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്കും പോസ്റ്റ് ഓഫീസ് എടിഎം ഉപയോഗിക്കാവുന്നതാണ്. നിരവധി സവിശേഷതകളോടെ ആരംഭിക്കുന്ന പിഒഎസ്ബി സാധാരണക്കാര്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.