LiveTV

Live

National

മുസ്‌‍ലിംകളോട് നാട് വിടാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ പോസ്റ്ററുകള്‍

മുസ്‌‍ലിംകളോട് നാട് വിടാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ പോസ്റ്ററുകള്‍
Summary
ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും മുസ്‌‍ലിംകള്‍ നാടുവിടണമെന്നാണ് ഭീഷണി

മുസ്‌ലിങ്ങളായ സ്വദേശവാസികളോട് ഉടന്‍ നാടുവിടണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ പോസ്റ്ററുകള്‍. ബറേലിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ജിയാനാഗ്ല എന്ന ഗ്രാമത്തിലാണ് മുസ്‌ലീങ്ങളോട് നാടുവിടാന്‍ ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 'ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയാണ് അധികാരത്തിലുള്ളത്. അതുകൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവിടുത്തെ മുസ്‌ലീങ്ങളോട് ചെയ്യുന്നത് ഇവിടുത്തെ ഹിന്ദുക്കളും ചെയ്യും.' യു.പിയില്‍ ബി.ജെ.പി വന്‍വിജയം നേടിയ പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും മുസ്‌‍ലിംകള്‍ നാടുവിടണമെന്നാണ് ഭീഷണി. ഇല്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും പോസ്റ്ററുകളില്‍ മുന്നറിയിപ്പു നല്‍കുന്നു. 'ഗ്രാമത്തിലെ ഹിന്ദുക്കള്‍' ഒപ്പിട്ടിരിക്കുന്ന പോസ്റ്ററില്‍ ഗാര്‍ഡിയന്റെ സ്ഥാനത്ത് ബി.ജെ.പി എം.പിയുടെ പേരാണുള്ളത്.

തിങ്കളാഴ്ച രാവിലെയോടെയാണ് ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ കണ്ടത്. ഞായറാഴ്ച രാത്രി വൈകിവരെ ഹോളി ആഘോഷം നടന്നിരുന്നെന്നും പിന്നീട് എപ്പോഴാണ് ഇത് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്.