LiveTV

Live

National

'അവരൊക്കെ സബ്‍സിഡി നക്കുന്നവര്‍'; കര്‍ഷക ആത്മഹത്യകളെ പരിഹസിച്ച് ബിജെപി എംഎല്‍എ

'അവരൊക്കെ സബ്‍സിഡി നക്കുന്നവര്‍'; കര്‍ഷക ആത്മഹത്യകളെ പരിഹസിച്ച് ബിജെപി എംഎല്‍എ
Summary
വിളകളുടെ വിലയിടിവും പ്രകൃതിദുരന്തങ്ങളും കര്‍ഷകരെ ചതിക്കുമ്പോള്‍ മറ്റുവഴികളില്ലാതെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് പതിവായിരിക്കുന്നു.

വിളകളുടെ വിലയിടിവും പ്രകൃതിദുരന്തങ്ങളും കര്‍ഷകരെ ചതിക്കുമ്പോള്‍ മറ്റുവഴികളില്ലാതെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് പതിവായിരിക്കുന്നു. ദേശീയ പ്രശ്നമാണ് കര്‍ഷക ആത്മഹത്യയെന്നും ഇതിന് ‌പരിഹാരം കാണാന്‍ ദേശീയ നയം വേണമെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടിയെങ്കിലും എല്ലാ രാഷ്ട്രീയക്കാര്‍ക്കും പ്രത്യേകിച്ച് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ചില നേതാക്കള്‍ക്കെങ്കിലും ഇതൊരു വിഷയമേയല്ല. മധ്യപ്രദേശിലെ ബിജെപി എംഎല്‍എ രാമേശ്വര്‍ ശര്‍മയാണ് ഏറ്റവുമൊടുവില്‍ കര്‍ഷക ആത്മഹത്യകളെ പരിഹസിച്ച് രംഗത്തുവന്നിരിക്കുന്നത്.

'അവരൊക്കെ സബ്‍സിഡി നക്കുന്നവര്‍'; കര്‍ഷക ആത്മഹത്യകളെ പരിഹസിച്ച് ബിജെപി എംഎല്‍എ

കര്‍ഷകര്‍ നേരിടുന്ന ദുരിതവും കര്‍ഷക ആത്മഹത്യയുമൊക്കെ രാമേശ്വറിന് വെറും കളിതമാശകളാണ്. യഥാര്‍ഥ കര്‍ഷകര്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് ബിജെപി എംഎല്‍എയുടെ പക്ഷം. സര്‍ക്കാരിന്റെ സബ്‍സിഡി നക്കിയെടുക്കാന്‍ വേണ്ടിയാണ് കര്‍ഷക ആത്മഹത്യകളെന്നും എംഎല്‍എ പറയുന്നു. ഇതിന്റെ വീഡിയോ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. ഒരു യഥാര്‍ഥ കര്‍ഷകന്‍ ആത്മഹത്യ ചെയ്യില്ല. നിയമവിരുദ്ധമായ വഴിയിലൂടെ പണം സമ്പാദിക്കുന്നവരാണവര്‍. പണം കടം വാങ്ങി കള്ളുകുടിക്കുന്നവര്‍. സര്‍ക്കാരിന്റെ സബ്‍സിഡി നേടിയെടുക്കാന്‍ വേണ്ടിയാണ് ഈ ആത്മഹത്യകള്‍. ആത്മഹത്യ ചെയ്യുന്നവരെല്ലാം കര്‍ഷകരാണോയെന്നും പരിശോധിക്കണം. - രാമേശ്വര്‍ പറയുന്നു.

ഇതിനു മുമ്പ് കര്‍ഷക ആത്മഹത്യകളെ പരിഹസിച്ച് മഹാരാഷ്ട്രയിലെ ബിജെപി എംപി ഗോപാല്‍ ഷെട്ടി രംഗത്തെത്തിയിരുന്നു. ഫാഷനും ട്രെന്‍ഡിനും വേണ്ടിയാണ് കര്‍ഷക ആത്മഹത്യയെന്നായിരുന്നു ഗോപാലിന്റെ പരിഹാസം. 2014 ല്‍ മാത്രം 5,650 കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. ഇതില്‍ കൂടുതലും മഹാരാഷ്ട്രയിലാണ്. 826 കര്‍ഷകരാണ് രാമേശ്വറിന്റെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയാണ് ഈ കണക്ക് പുറത്തുവട്ടത്. ബാങ്കില്‍ നിന്നു കര്‍ഷക വായ്പയെടുത്ത് കൃഷി ചെയ്യുന്നവര്‍ക്ക് പ്രകൃതി ദുരന്തമോ വിലയിടിവോ കടുത്ത ദാരിദ്ര്യവും സാമ്പത്തിക ബാധ്യതയും സമ്മാനിക്കുമ്പോഴാണ് മറ്റു മാര്‍ഗങ്ങളില്ലാതെ ആത്മഹത്യയെന്ന വഴി തെരഞ്ഞെടുക്കുന്നത്. ഈ വസ്തുതക്ക് നേരെ കണ്ണടച്ച് കര്‍ഷക ആത്മഹത്യകളെ പരിഹസിച്ച ബിജെപി നേതാവിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.