LiveTV

Live

National

ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ പ്രതിഷേധം വ്യാപകം

ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ പ്രതിഷേധം വ്യാപകം
Summary
ഓണ്‍ലൈന്‍ സൈറ്റായ ചെയ്ഞ്ച് ഡോട്ട് ഓര്‍ഗില്‍ ശശികലക്കെതിരെ 15 മിനിറ്റില്‍ പതിനായിരം ഒപ്പിട്ടു.

ജയലളിതയുടെ തോഴി ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമെ സിനിമ മേഖലയിലും സാമൂഹികമാധ്യമങ്ങളിലും എതിര്‍പ്പ് രൂക്ഷമായി. ഓണ്‍ലൈന്‍ സൈറ്റായ ചെയ്ഞ്ച് ഡോട്ട് ഓര്‍ഗില്‍ ശശികലക്കെതിരെ 15 മിനിറ്റില്‍ പതിനായിരം ഒപ്പിട്ടു. ഹാഷ് ടാഗ് കാമ്പയിനും സജീവമായി.

ഓണ്‍ ലൈന്‍ സൈറ്റായ ചെയ്ഞ്ച് ഡോട്ട് ഓര്‍ഗില്‍ ഇന്നലെ അര്‍ധ രാത്രി വരെ ഒപ്പിട്ടത് ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം പേരാണ്. പരാതികള്‍ രാഷ്ട്രപതിക്കും സംസ്ഥാന ഗവര്‍ണര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും നല്‍കിയതായി സൈറ്റ് അറിയിച്ചു.

ശശികലയുടെയും കുടുംബം ഉള്‍പ്പെട്ട മണ്ണാര്‍ഗുഡി മാഫിയയുടെയും ചരിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശശികലയെ തമിഴകത്തിന് വേണ്ടെന്ന തലക്കെട്ടില്‍ ഹാഷ് ടാഗ് കാമ്പയിനും സജീവമായി. പുതുതലമുറ കാര്യമായി കൈകാര്യംചെയ്യുന്ന ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്ട്‌സ്ആപ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

എന്നാല്‍ നടപടിയെടുക്കാനാകുന്നതിനേക്കാള്‍ സജീവമാണ് കാമ്പയിന്‍. ഗായിക സോഫിയ അഷ്‌റഫിന്റെ തെരുവ് ഗാനം ഇതിനകം സോഷ്യല്‍ മാധ്യമങ്ങളില്‍ വൈറലാണ്. ജെല്ലിക്കെട്ട് പ്രക്ഷോഭംപോലെ സമാനമായ യുവജന പ്രക്ഷോഭം സംസ്ഥാന സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. ജയലളിതയുടെ വേലക്കാരി എന്നതിലുപരി ശശികലക്ക് എന്ത് യോഗ്യതയാണുള്ളതെന്ന് ചോദിച്ച് രാഷ്ട്രീയ, സാമൂഹിക, ചലച്ചിത്ര മേഖലയിലെ പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.