LiveTV

Live

National

ജെല്ലിക്കെട്ടിന് അനുമതി; ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ജെല്ലിക്കെട്ടിന് അനുമതി; ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Summary
കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡാണ് ഹരജിക്കാര്‍

തമിഴ്നാട് നിയമസഭ പാസ്സാക്കിയ ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്ന നിയമത്തിനെതിരെ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് നല്‍കിയ ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഹരജി പിന്‍വലിക്കാന്‍ ബോര്‍ഡ് സെക്രട്ടറി പരാതിക്കാരിയായ ബോര്‍ഡ് മെമ്പറോട് ആവശ്യപ്പെട്ടത് നേരത്തെ വിവാദമായിരുന്നു.

ജെല്ലിക്കെട്ട് അനുവദിച്ച് കൊണ്ട് 2016ല്‍ ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കാന്‍ അനുമതി തേടിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയും കോടതി ഇന്ന് പരിഗണിക്കും. നോട്ടിഫിക്കേഷന്‍ ചോദ്യം ചെയ്ത് കൊണ്ട് നല്‍കിയ ഹരജികളില്‍ കോടതി വിധി പറയാനിരിക്കെയാണ് കേന്ദ്രം അപേക്ഷയുമായി രംഗത്തെത്തിയത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.