LiveTV

Live

National

പശു ശ്വസിക്കുന്നതും പുറത്തുവിടുന്നതും ഓക്സിജന്‍; ശാസ്ത്രീയ തെളിവുണ്ടെന്ന് ബിജെപി മന്ത്രി

പശു ശ്വസിക്കുന്നതും പുറത്തുവിടുന്നതും ഓക്സിജന്‍; ശാസ്ത്രീയ തെളിവുണ്ടെന്ന് ബിജെപി മന്ത്രി
Summary
പരാമര്‍ശത്തില്‍ നിരവധി വിമര്‍ശങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രി വീണ്ടും നിലപാട് ഉറപ്പിച്ച് രംഗത്ത് വന്നത്
പശു ശ്വസിക്കുന്നതും പുറത്തുവിടുന്നതും ഓക്സിജന്‍; ശാസ്ത്രീയ തെളിവുണ്ടെന്ന് ബിജെപി മന്ത്രി

പശു ഓക്സിജന്‍ പുറത്തുവിടുമെന്ന പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായി രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്നാനി. ഇന്നലെ നടത്തിയ പരാമര്‍ശത്തില്‍ നിരവധി വിമര്‍ശങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രി വീണ്ടും നിലപാട് ഉറപ്പിച്ച് രംഗത്ത് വന്നത്. ഇതിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളിലൂന്നിയാണ് തന്റെ പ്രസ്താവനയെന്നും ദേവ്നാനി പറഞ്ഞു. ചാണകത്തിന് റേഡിയോ ആക്റ്റിവിറ്റി നിര്‍വീര്യമാക്കാനുള്ള കഴിവുണ്ട്. ജലദോഷം മാറാന്‍ പശുവിനടുത്ത് നിന്നാല്‍ മതിയെന്നുമാണ് ദേവ്നാനി നേരത്തെ പറഞ്ഞത്. പശു പുനരധിവാസ കേന്ദ്രത്തിലെ ചടങ്ങിനിടെയായിരുന്നു ദേവ്നാനിയുടെ വിവാദ പരമാര്‍ശം.