LiveTV

Live

National

തീപ്പെട്ടിക്കൊള്ളി താജ്മഹല്‍; ഭാര്യക്ക് ഫ്രഞ്ച് തടവുകാരന്‍റെ പുതുവത്സര സമ്മാനം

തീപ്പെട്ടിക്കൊള്ളി താജ്മഹല്‍; ഭാര്യക്ക് ഫ്രഞ്ച് തടവുകാരന്‍റെ പുതുവത്സര സമ്മാനം
Summary
30,000 തീപ്പെട്ടിക്കൊള്ളികളും 2 കിലോ ഫെവിക്കോളും ഉപയോഗിച്ച് മൂന്ന് മാസം കൊണ്ടാണ് താജ്മഹല്‍ നിര്‍മിച്ചത്.

ഭാര്യക്ക് പുതുവത്സര സമ്മാനമായി മഹാരജ്ഗാനി ജില്ലാ ജയിലില്‍ ഫ്രഞ്ച് തടവുകാരന്‍ നിര്‍മിച്ചത് തീപ്പെട്ടിക്കൊള്ളി കൊണ്ടുള്ള താജ്മഹല്‍. 30,000 തീപ്പെട്ടിക്കൊള്ളികളും 2 കിലോ ഫെവിക്കോളും ഉപയോഗിച്ച് മൂന്ന് മാസം കൊണ്ടാണ് താജ്മഹല്‍ നിര്‍മിച്ചത്. സഹായത്തിന് രണ്ട് സഹതടവുകാരുമുണ്ട്.

ആല്‍ബര്‍ട്ട് പാസ്കല്‍ ഷൈന്‍‌ എന്ന ഫ്രഞ്ച്കാരനാണ് തന്‍റെ ഭാര്യക്കായി തീപ്പെട്ടിക്കൊള്ളി കൊണ്ട് താജ്മഹല്‍ പണിതത്. 2014 ഡിസംബറില്‍ 3 കിലോ കഞ്ചാവുമായി പിടിയിലായതാണ് ആല്‍ബര്‍ട്ട്. എന്‍ ഡി പി എസ് ആക്ട് പ്രകാരം ആ വര്‍ഷം തന്നെ ജയിലിലാവുകയും ചെയ്തു. ഭാഷാപ്രശ്നം മൂലം ആശയം കൈമാറാനുള്ള പ്രയാസം ആല്‍ബര്‍ട്ടിനെ വിഷമിപ്പിക്കുന്നുണ്ട്. എന്നിട്ടും താജ്മഹലിന്‍റെ രൂപം കാന്‍വാസില്‍ വരച്ച് കാണിച്ച് ധീരേന്ദ്ര പട്ടേല്‍, മുനവ്വര്‍ എന്ന മറ്റു രണ്ട് തടവുകാരടെ സഹായത്താല്‍ തന്‍റെ ആഗ്രഹം പൂര്‍ത്തീകരിക്കുകയും ചെയ്തു ഈ കലാകാരന്‍.

ജയിലധികാരികള്‍ ഇതിനു വേണ്ട എല്ലാ സഹായങ്ങളും ആല്‍ബര്‍ട്ടിന് ചെയ്ത് കൊടുക്കുകയും പ്രണയോപഹാരം വൈകുന്നേരം വരെ ജയിലില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഫ്രാന്‍സില്‍ നിന്നും ആല്‍ബര്‍ട്ടിനെ കാണാന്‍ വന്ന സുഹൃത്തിന്‍റെ കൈവശമാണ് തീപ്പെട്ടിക്കൊള്ളി കൊണ്ടുള്ള താജ്മഹല്‍ കൊടുത്തയച്ചത്.

തീപ്പെട്ടിക്കൊള്ളി താജ്മഹല്‍; ഭാര്യക്ക് ഫ്രഞ്ച് തടവുകാരന്‍റെ പുതുവത്സര സമ്മാനം