LiveTV

Live

National

500 രൂപ നോട്ടുകള്‍ എടിഎം വഴി വിതരണം ചെയ്യണമെന്ന് റിസര്‍വ് ബാങ്ക്

500 രൂപ നോട്ടുകള്‍ എടിഎം വഴി വിതരണം ചെയ്യണമെന്ന് റിസര്‍വ് ബാങ്ക്
Summary
500 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ വിതരണം ചെയ്യാതെ എടിഎമ്മുകളില്‍ നിറക്കാനാണ് റിസര്‍വ് ബാങ്ക് എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

500 രൂപാ നോട്ടുകള്‍ ഇടപാടുകാര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതി ഒഴിവാക്കാന്‍ റിസര്‍വ്ബാങ്കിന്റെ ഇടപെടല്‍. അഞ്ഞൂറു രൂപയുടെ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. ബാങ്കുകളുടെ ശാഖകള്‍ വഴി തത്കാലം അഞ്ഞൂറു രൂപ നല്‍കേണ്ടെന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്.

എടിഎമ്മുകളില്‍ നിന്നും ലഭിക്കാവുന്ന പരമാവധി തുക 4500 രൂപയാക്കിയതിനു പിന്നാലെയാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദേശം. ബാങ്കുകളില്‍ നിന്നും താത്കാലികമായി അഞ്ഞൂറു രൂപയുടെ കറന്‍സികള്‍ ഇടപാടുകാര്‍ക്ക് നല്‍കില്ല. പകരം ബാങ്കുകള്‍ക്ക് ലഭിക്കുന്ന മുഴുവന്‍ അഞ്ഞൂറു രൂപ നോട്ടുകളും എടിഎമ്മുകളില്‍ നിറക്കാനാണ് നിര്‍ദേശം.

കറന്‍സി ചെസ്റ്റിലേക്ക് 'എത്തിച്ച പണത്തിനൊപ്പമാണ് പ്രത്യേക കുറിപ്പും റിസര്‍വ് ബാങ്ക് കൈമാറിയത്. എടിഎമ്മുകളില്‍ നിന്നും 500 രൂപാ നോട്ടുകള്‍ ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി. ആവശ്യത്തിനുള്ള അഞ്ഞൂറു രൂപാ നോട്ടുകള്‍ ഇനിയും സംസ്ഥാനത്ത് എത്തിയിട്ടില്ല. തിങ്കളാഴ്ചയോടെ കൂടുതല്‍ നോട്ടുകള്‍ എത്തുമെന്നാണ് ബാങ്ക് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.