LiveTV

Live

National

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ സ്വന്തം പാര്‍ട്ടി പുറത്താക്കി

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ സ്വന്തം പാര്‍ട്ടി പുറത്താക്കി
Summary
കോണ്‍ഗ്രസ് വിമത നേതാവായിരുന്ന പ്രേമകണ്ഡു കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് 45 എംഎല്‍എമാര്‍ക്കൊപ്പം പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടിയും സര്‍ക്കാരും രൂപീകരിച്ചത്.

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പ്രേമകണ്ഡുവിനെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസ് വിമത നേതാവായിരുന്ന പ്രേമകണ്ഡു കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് 45 എംഎല്‍എമാര്‍ക്കൊപ്പം പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടിയും സര്‍ക്കാരും രൂപീകരിച്ചത്.

പ്രേമകണ്ഡുവിനെയും 5 എംഎല്‍എമാരെയും പാര്‍ട്ടി അച്ചടക്ക നടപടികള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. കണ്ഡുവിനെ പാര്‍ട്ടിയുടെ നിയമസഭ കക്ഷി നേതാവ് സ്ഥാനത്ത് നിന്നും മാറ്റിയിട്ടുണ്ട്. പാര്‍ട്ടിയുമായി ആലോചിക്കാതെ മുന്നോട്ട് പോയതാണ് പുറത്താക്കലിന് കാരണം. മുഖ്യമന്ത്രി വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കരുതെന്ന് എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് വിമതനേതാവ് കലിക്കോപുല്ലിന്റെ ആത്മഹത്യയോടെയാണ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായതും പാര്‍ട്ടി പിളര്‍ന്നതും. കലിക്കോപുല്ലിന്റെ മരണത്തോടെ കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ നബാംതൂക്കിയെ പുറത്താക്കണമെന്ന ആവശ്യം ദേശീയനേതൃത്വം നിഷേധിച്ചതോടെയാണ് മുഖ്യമന്ത്രി പ്രേമകണ്ഡുവിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടിയും സര്‍ക്കാരും രൂപീകരിച്ചത്.