LiveTV

Live

National

അമൃത്‍സറില്‍ നിന്നും മത്സരിക്കാന്‍ ജെയ്റ്റ്ലിയെ വെല്ലുവിളിച്ച് അമരീന്ദര്‍

അമൃത്‍സറില്‍ നിന്നും മത്സരിക്കാന്‍ ജെയ്റ്റ്ലിയെ വെല്ലുവിളിച്ച് അമരീന്ദര്‍
Summary
നോട്ട് നിരോധനത്തിനുള്ള ജനഹിത പരിശോധനയായി തെരഞ്ഞെടുപ്പിനെ കാണാമെന്നും അമരീന്ദര്‍ വ്യക്തമാക്കി. 2014ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഒരുലക്ഷത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജെയ്റ്റ്‍ലിയെ .....

അമൃത്‍സര്‍ ലോകസഭ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധനമന്ത്രിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ്. നോട്ട് നിരോധനത്തിനുള്ള ജനഹിത പരിശോധനയായി തെരഞ്ഞെടുപ്പിനെ കാണാമെന്നും അമരീന്ദര്‍ വ്യക്തമാക്കി. 2014ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഒരുലക്ഷത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജെയ്റ്റ്‍ലിയെ അട്ടിമറിച്ചാണ് അമരീന്ദര്‍ മണ്ഡലത്തില്‍ വെന്നിക്കൊടി നാട്ടിയിരുന്നത്.

മുന്‍ ക്രിക്കറ്റ് താരം നവജോത് സിങ് സിദ്ധുവിനെ മാറ്റി അമൃത്‍സറില്‍ സ്ഥാനാര്‍ഥിയായ ജെയ്റ്റ്ലിക്കുണ്ടായ പരാജയം ബിജെപി കേന്ദ്രങ്ങളെ ഏറെ അലോരസപ്പെടുത്തിയ ഘടകങ്ങളിലൊന്നായിരുന്നു. അമൃത്‍സര്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സിദ്ധു പിന്നീട് ബിജെപി പാളയം ഉപേക്ഷിക്കുകയും ചെയ്തു. സത്‍ലജ് -യമുന കനാല്‍ വിഷയത്തില്‍ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് അമരീന്ദര്‍ രാജിവച്ചതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്.