LiveTV

Live

National

ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ബിജെപി എംഎല്‍എമാരോടും എംപിമാരോടും മോദി

ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ബിജെപി എംഎല്‍എമാരോടും എംപിമാരോടും മോദി
Summary
ഈ മാസം 8 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ ബാങ്ക് ഇടപാട് സംബന്ധിച്ച വിശദാംശങ്ങള്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്കാണ് സമര്‍പ്പിക്കേണ്ടത്

നോട്ട് അസാധുവാക്കലിന് ശേഷമുള്ള ബാങ്കിടപാടുകളുടെ വിശദാംശങ്ങള്‍ പാര്‍ട്ടിക്ക് കൈമാറാന്‍ ബിജെപി എംപിമാര്‍ക്കും എംഎല്‍‌എമാര്‍ക്കും പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. ജനുവരി ഒന്നിനുമുന്പ് വിവരങ്ങള്‍ ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷാക്ക് നല്‍കണം. പാര്‍ട്ടിയുടെ ഇടപാടുകള്‍ സുതാര്യമാണെന്ന് തെളിയിക്കാനുള്ള രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗമായാണ് നടപടി

ഇന്ന് ചേര്‍ന്ന ബിജപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി എംപി മാര്‍ക്കും എംഎല്‍എമാര്‍ക്കും ഈ നിര്‍ദ്ദേശം നല്‍കിയത്. നോട്ട് അസാധുവാക്കല്‍‌ ഔദ്യോഗികമായി പ്രഖ്യാപിച്ച ദിവസമായ ഈമാസം എട്ടു മുതല്‍ അടുത്തമാസം 31 വരെയുള്ള കാലയളവിലെ ബാങ്കിടപാടിന്‍റെ വിവരങ്ങളാണ് സമര്‍പ്പിക്കേണ്ടത്. ജനുവരി 1 നകം വിവരങ്ങള്‍ പാര്ട്ടി അധ്യക്ഷന്‍ അമിത്ഷാക്ക് നല്‍‌കിയിരിക്കണം.

നോട്ട് അസാധുവാക്കലിന് തൊട്ട് മുന്പ് ബിജെപിയുടെ വിവിധ സംസ്ഥാന ഘടകങ്ങളും നേതാക്കളും വന്‍തോതില്‍ കള്ളപ്പണം വെളിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു, നോട്ട് അസാധുവാക്കിയ ശേഷവും കോടികള്‍ പൊടിച്ച് ബിജെപി നേതാക്കള്‍ നടത്തിയ കല്യാണങ്ങളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ സുതാര്യത ഉറപ്പുവരുത്തു എന്ന് പ്രതീതിയുണ്ടാക്കുന്ന നടപടി പ്രധാന മന്ത്രി കൈകൊള്ളുന്നത്. പാന്‍ കാര്‌ഡ് നമ്പര്‍ ഉപയോഗിച്ച് തന്നെ ബാങ്കിടപാട് വിവരങ്ങള്‍ അറിയാമെന്നിരിക്കെയാണ് , വിവരങ്ങള്‍ സ്വന്തം നിലക്ക് സമര്‍പ്പിക്കണമെന്നുള്ള പ്രാധന മന്ത്രിയുടെ നിര്‍ദ്ദേശം. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്ത് നടപടി കൈകൊള്ളുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല.