LiveTV

Live

National

ഇന്ത്യ കറാച്ചിയിലും പാകിസ്താന്‍ ഡല്‍ഹിയിലും അണുബോംബിട്ടാല്‍ മരണസംഖ്യ ഇത്രത്തോളമായിരിക്കും

ഇന്ത്യ കറാച്ചിയിലും പാകിസ്താന്‍ ഡല്‍ഹിയിലും അണുബോംബിട്ടാല്‍ മരണസംഖ്യ ഇത്രത്തോളമായിരിക്കും
Summary
നിയന്ത്രണരേഖയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുമ്പോള്‍ ഇന്ത്യ ഏതു രീതിയിലായിരിക്കും ഇനി തിരിച്ചടിക്കുകയെന്നത് അപ്രവചനീയം.
ഇന്ത്യ കറാച്ചിയിലും പാകിസ്താന്‍ ഡല്‍ഹിയിലും അണുബോംബിട്ടാല്‍ മരണസംഖ്യ ഇത്രത്തോളമായിരിക്കും

നിയന്ത്രണരേഖയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുമ്പോള്‍ ഇന്ത്യ ഏതു രീതിയിലായിരിക്കും ഇനി തിരിച്ചടിക്കുകയെന്നത് അപ്രവചനീയം. ഉറി ആക്രമണത്തിന് തിരിച്ചടിയായി അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ മിന്നലാക്രമണം ഇതിന്റെ സൂചന കൂടിയാണ്. യുദ്ധിവെറി പൂണ്ട ഒട്ടേറെ പേര്‍ക്ക് വേണ്ടത് ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവാക്രമണവും.

എന്നാല്‍ വിവേകം വികാരത്തിന് അടിമപ്പെടുത്തി ഈ വിധം കൊലവിളി നടത്തുന്നവര്‍ക്ക് ആണവാക്രമണത്തിന്റെ പ്രത്യാഘാതം എത്രത്തോളമുണ്ടെന്ന് ഊഹിക്കാന്‍ പോലും കഴിയില്ല. ആണവാക്രമണമെന്ന ആവശ്യം ഏതെങ്കിലും വിധത്തില്‍ യാഥാര്‍ഥ്യത്തിലെത്തിയാല്‍ പിന്നീടെന്താണ് സംഭവിക്കുകയെന്ന് നിങ്ങള്‍ക്ക് അറിയാമോ ? വിവിധ സര്‍ക്കാരുകളുടെ യുദ്ധതന്ത്രങ്ങളെയും ആണവായുധങ്ങളെയും കുറിച്ച് പഠിച്ചിട്ടുള്ള അലെക്സ് വെല്ലര്‍സ്റ്റിന്‍ പറയുന്നത് കേട്ടാല്‍ ഒരുവിധം കൊലവിളികളൊക്കെ മയപ്പെടും. പരീക്ഷിക്കപ്പെട്ടതില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ആണവായുധം 65 കിലോ ടണും പാകിസ്താന്റേത് 45 കിലോടണുമാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാഗസാക്കിയെ തീച്ചൂളയാക്കിയ ഫാറ്റ് മാന്‍ അണുബോംബിനേക്കാള്‍ രണ്ടു മടങ്ങ് പ്രഹരശേഷി കൂടുതലാണ് ഇവക്കുള്ളത്.

ഇന്ത്യ കറാച്ചിയിലും പാകിസ്താന്‍ ഡല്‍ഹിയിലും അണുബോംബിട്ടാല്‍ മരണസംഖ്യ ഇത്രത്തോളമായിരിക്കും

പാകിസ്താനിലെ കറാച്ചിയില്‍ ഇന്ത്യ അണുബോംബ് വര്‍ഷിച്ചാല്‍ ഏകദേശം ആറരലക്ഷം ആളുകള്‍ക്കാണ് നിമിഷനേരം കൊണ്ട് ജീവഹാനിയുണ്ടാകുക. 16 ലക്ഷത്തോളം ആളുകള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കും. സാധാരണ ബോംബ് ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നതു പോലെ ആയിരിക്കില്ല ആണവാക്രമണത്തിന് ഇരയാകുന്ന ഒരാളുടെ അവസ്ഥ. കാലാകാലത്തോളം അതിന്റെ ദുരിതം പേറാന്‍ വിധിക്കപ്പെട്ടവരായിരിക്കും ഇവര്‍. ലോകത്തിലെ തന്നെ ഏറ്റവും മനുഷ്യത്വരഹിതമായ ആക്രമണമുറയാണിത്.

ഇന്ത്യ കറാച്ചിയിലും പാകിസ്താന്‍ ഡല്‍ഹിയിലും അണുബോംബിട്ടാല്‍ മരണസംഖ്യ ഇത്രത്തോളമായിരിക്കും

ഇതേസമയം, പാകിസ്താന്‍ ന്യൂഡല്‍ഹിയില്‍ 45 കിലോടണ്‍ ഭാരമുള്ള അണുബോംബിട്ടാല്‍ അതിന്റെ പ്രഹരശേഷി വളരെ വലുതായിരിക്കും. കൊണാട്ട് പ്ലേസിലാണ് പാക് ആണവബോംബിടുന്നതെങ്കില്‍ ആറര ലക്ഷത്തിലേറെ പേര്‍ക്കാണ് ജീവഹാനിയുണ്ടാകുക. 15 ലക്ഷത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കും. ഇതോടൊപ്പം രാജ്യത്തിന്റെ ഭരണസിരാകേന്ദ്രങ്ങളായ രാഷ്ട്രപതി ഭവന്‍, പാര്‍ലമെന്റ് ഹൌസ്, മറ്റു പ്രമുഖ സ്ഥലങ്ങളായ പുരാന കില, ജുമാ മസ്‍ജിദ് തുടങ്ങിയിടങ്ങള്‍ വെറും ചാരമായി മാറും. ഈ ഭീകര യാഥാര്‍ഥ്യങ്ങളൊക്കെ ഉള്‍ക്കൊണ്ട് ഇനിയെങ്കിലും ആണവയുദ്ധത്തിനായുള്ള മുറവിളി അവസാനിപ്പിക്കൂവെന്ന് അലക്സ് പറയുന്നു.