LiveTV

Live

National

പെപ്‍സി, കൊക്കകോള ശീതളപാനീയങ്ങളില്‍ വന്‍തോതില്‍ വിഷാംശമെന്ന് കണ്ടെത്തല്‍

പെപ്‍സി, കൊക്കകോള ശീതളപാനീയങ്ങളില്‍ വന്‍തോതില്‍ വിഷാംശമെന്ന് കണ്ടെത്തല്‍
Summary
പെപ്‍സി കോ, കൊക്കകോള എന്നീ വന്‍കിട കമ്പനികളുടെകളുടെ സ്‍പ്രിന്റ്, കോക്കോകോളാ, മൌണ്‍ടെയ്ന്‍ ഡ്യു, പെപ്സി, സെവന്‍ അപ്പ് എന്നീ പാനീയങ്ങളിലാണ് വലിയ തോതില്‍ വിഷാംശം കണ്ടെത്തിയിട്ടുള്ളത്
പെപ്‍സി, കൊക്കകോള ശീതളപാനീയങ്ങളില്‍ വന്‍തോതില്‍ വിഷാംശമെന്ന് കണ്ടെത്തല്‍

വന്‍കിട കമ്പനികളുടെ ശീതളപാനീയങ്ങളിലുള്ളത് വലിയതോതിലുള്ള വിഷാംശമെന്ന് കണ്ടെത്തല്‍. ആരോഗ്യമന്ത്രാലയവും ഡ്രഗ്സ് ടെക്നിക്കല്‍ അഡ്വൈസറി ബോര്‍ഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിഷാംശത്തിന്റെ അളവ് വലിയ തോതില്‍ കണ്ടെത്തിയത്. ഇത് സംബന്ധിച്ചഅധികൃതര്‍ റിപ്പോര്‍ട്ട് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറലിന് സമര്‍പ്പിച്ചു. പെപ്സി കോ, കൊക്കകോള എന്നീ വന്‍കിട കമ്പനികളുടെകളുടെ സ്‍പ്രിന്റ്, കൊക്കകോള, മൌണ്‍ടെയ്ന്‍ ഡ്യു, പെപ്സി, സെവന്‍ അപ്പ് എന്നീ പാനീയങ്ങളിലാണ് വലിയ തോതില്‍ വിഷാംശം കണ്ടെത്തിയിട്ടുള്ളത്.

ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായിട്ടായിരുന്നു പരിശോധന. ലെഡ്, ക്രോമിയം, കാഡ്മിയം, DEHP, ലോഹ അംശങ്ങള്‍ എന്നിവ ഉയര്‍ന്ന അളവിലാണ് പാനീയങ്ങളിലുള്ളത്. ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ളതും കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതുമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഹൈജീന്‍ ആന്‍ഡ് പബ്ലിക്ക് ഹെല്‍ത്തിന്റേതാണ് കണ്ടെത്തല്‍. പരിശോധന റിപ്പോര്‍ട്ട് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ ജഗദീഷ് പ്രസാദിനും ഡിറ്റിഎബി ചെയര്‍മാനും സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടി ഉള്ളടക്കത്തെ കുറിച്ച് പ്രതികരിക്കാന്‍ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ തയ്യാറായിട്ടില്ല.

പെപ്‍സി, കൊക്കകോള ശീതളപാനീയങ്ങളില്‍ വന്‍തോതില്‍ വിഷാംശമെന്ന് കണ്ടെത്തല്‍

പരിശോധ രീതിയെ കുറച്ച് അറിയില്ലെന്നും കണ്ടെത്തലുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നുമാണ് പെപ്സികോ കമ്പനി വക്താവിന്റെ മറുപടി. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊക്കകോള കമ്പനിയും റിപ്പോര്‍ട്ടുകളിലെ കണ്ടെത്തലുകള്‍ക്ക് മറുപടി നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷവും ശീതളപാനീയങ്ങളിലെ വിഷാംശത്തിന്റെ അപകടകരമായ സാന്നിധ്യം ചൂണ്ടിക്കാണിച്ച് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഹൈജീന്‍ ആന്‍ഡ് പബ്ലിക്ക് ഹെല്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.