LiveTV

Live

National

മരിക്കും മുമ്പ് ചോര വാര്‍ന്ന് റോഡില്‍ കിടന്നത് ഒന്നര മണിക്കൂര്‍

മരിക്കും മുമ്പ് ചോര വാര്‍ന്ന് റോഡില്‍ കിടന്നത് ഒന്നര മണിക്കൂര്‍
Summary
വാഹനം ഇടിച്ചു തെറിപ്പിച്ചയാളെ മണിക്കൂറിലേറെ തിരിഞ്ഞു നോക്കാതെ വഴിയാത്രക്കാരുടെ കണ്ണില്ലാത്ത ക്രൂരത. ഇതിനിടെ യാത്രക്കാരില്‍ ഒരാള്‍ വാഹനം ഇടിച്ചു കിടക്കുന്നയാളെ കണ്ട് എത്തി മൊബൈല്‍ മോഷ്ടിച്ച് മടങ്ങുകയും ചെയ്തു.

വാഹനം ഇടിച്ചു തെറിപ്പിച്ചയാളെ മണിക്കൂറിലേറെ തിരിഞ്ഞു നോക്കാതെ വഴിയാത്രക്കാരുടെ കണ്ണില്ലാത്ത ക്രൂരത. ഇതിനിടെ യാത്രക്കാരില്‍ ഒരാള്‍ വാഹനം ഇടിച്ചു കിടക്കുന്നയാളെ കണ്ട് എത്തി മൊബൈല്‍ മോഷ്ടിച്ച് മടങ്ങുകയും ചെയ്തു. ഒരുമണിക്കൂറോളം റോഡരികില്‍ രക്തം വാര്‍ന്നു കിടന്ന ഇയാള്‍ പിന്നീട് മരണത്തിന് കീഴടങ്ങി. ന്യൂഡല്‍ഹിയിലെ തെരുവിലുണ്ടായ സംഭവത്തിന് തെളിവായത് സിസിടിവി ദൃശ്യങ്ങളാണ്.

ബുധനാഴ്ച്ച രാവിലെയാണ് നാല്‍പ്പതുകാരനായ മതിഭൂലിനെ ഗുഡ്‌സ് ഓട്ടോ ഇടിച്ചു തെറിപ്പിച്ചത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഇയാളെ പിന്നില്‍ നിന്നെത്തിയ നിയന്ത്രണം വിട്ട ഓട്ടോ ഇടിക്കുകയായിരുന്നു. റോഡിന് നടുവിലായി നിര്‍ത്തി വാഹനത്തിന്റെ ഡ്രൈവര്‍ ഇറങ്ങുന്നതും റോഡരികില്‍ വീണു കിടക്കുന്ന മതിഭൂലിനെ നോക്കുന്നതും കാണാം. എന്നാല്‍ അധികം വൈകാതെ ഇയാള്‍ മതിഭൂലിനെ ആശുപത്രിയിലെത്തിക്കുന്നതിനു പോലും മെനക്കെടാതെ ഓട്ടോയുമായി സ്ഥലം വിട്ടു.

ഒന്നര മണിക്കൂറോളം പിന്നീട് ഇയാള്‍ ചോരവാര്‍ന്ന് റോഡരികില്‍ കിടന്നു. ഇതിനിടെ റിക്ഷ വലിക്കുന്ന ഒരാള്‍ കടന്നു പോവുകയും ഇയാള്‍ റിക്ഷ നിര്‍ത്തി തിരിച്ചുവരികയും ചെയ്തു. മതിഭൂലിനെ കണ്ട ഭാവം നടിക്കാതെ റോഡരികില്‍ കിടന്ന മൊബൈല്‍ എടുത്ത് സ്ഥലം വിടുകയാണ് റിക്ഷാക്കാരന്‍ ചെയ്തത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്. രാവിലെ ഏഴുമണിക്കാണ് പൊലീസ് സംഘം ഇവിടെയെത്തി മതിഭൂലിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ഇതിന് മുമ്പ് തന്നെ ഇയാള്‍ രക്തം വാര്‍ന്ന് മരിച്ചിരുന്നു.

ബംഗാളില്‍ നിന്നും പത്ത് വര്‍ഷം മുമ്പാണ് ജോലി തേടി മതിഭൂല്‍ ഡല്‍ഹിയിലെത്തിയത്. കുടുംബം പുലര്‍ത്തുന്നതിനായി രാവും പകലുമായി ഇയാള്‍ രണ്ട് ജോലി എടുത്തിരുന്നു. പകല്‍ സമയത്ത് ഇ റിക്ഷ ഓടിച്ചിരുന്ന മതിഭൂല്‍ രാത്രി കാവല്‍ക്കാരനായാണ് പണിയെടുത്തിരുന്നത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍മക്കളും അടക്കം നാല് മക്കളാണ് ഇയാള്‍ക്കുള്ളത്. ഓട്ടോ ഡ്രൈവറേയും റിക്ഷാ ഡ്രൈവറേയും പൊലീസ് അന്വേഷിക്കുകയാണ്.