LiveTV

Live

National

പെണ്‍കുട്ടികള്‍ക്ക് നല്ല തൊലിക്കട്ടി വേണമെന്ന് ഐഎഎസ് റാങ്ക് ജേതാവ് ടിന ദാബി

പെണ്‍കുട്ടികള്‍ക്ക് നല്ല തൊലിക്കട്ടി വേണമെന്ന് ഐഎഎസ് റാങ്ക് ജേതാവ് ടിന ദാബി
Summary
യൂഡല്‍ഹിയിലെ ലേഡി ശ്രീ റാം കോളേജിലെ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു ടിന
പെണ്‍കുട്ടികള്‍ക്ക് നല്ല തൊലിക്കട്ടി വേണമെന്ന് ഐഎഎസ് റാങ്ക് ജേതാവ് ടിന ദാബി

നിലവിലെ സാഹചര്യങ്ങളോട് പോരാടാന്‍ പെണ്‍കുട്ടികളുടെ ത്വക്കിന് നല്ല കട്ടി വേണമെന്ന് 2015ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ടിന ദാബി. ന്യൂഡല്‍ഹിയിലെ ലേഡി ശ്രീ റാം കോളേജിലെ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു ടിന. കോളേജിലെ പൂര്‍വ്വവിദ്യാര്‍ഥിനി കൂടിയായ ടിന യുപിഎസ് സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദലിത് പെണ്‍കുട്ടി കൂടിയാണ്.

ഒരു സ്ത്രീ എന്ന നിലയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. പ്രത്യേകിച്ചും ബേട്ടി ബച്ചാവോ ബേഡി പതാവോ യോജന എന്ന പദ്ധതിക്ക് ശേഷം. ഹരിയാനയില്‍ ജോലി ചെയ്യാനായിരുന്നു ടിന ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഒഴിവില്ലാത്തതു മൂലം രാജസ്ഥാനിലാണ് ടിനയെ നിയമിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതികള്‍ വേണ്ട വിധത്തില്‍ നടപ്പാക്കാനും ശ്രമിക്കുമെന്ന് ടിന പറഞ്ഞു. ഒപ്പം ശൈശവ വിവാഹത്തിന് തടയിടാനും ശ്രദ്ധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.