LiveTV

Live

National

ദുബൈ- കോഴിക്കോട് വിമാനത്തില്‍ ബഹളം വച്ച യാത്രക്കാരനെ മുംബൈയിലിറക്കി

ദുബൈ- കോഴിക്കോട് വിമാനത്തില്‍ ബഹളം വച്ച യാത്രക്കാരനെ മുംബൈയിലിറക്കി
Summary
വിമാനം മുംബൈയിലിറക്കിയത് ഐ എസ് അനുകൂല മുദ്രാവാക്യമെന്ന സഹയാത്രികരുടെ പരാതിയെത്തുടര്‍ന്ന്
ദുബൈ- കോഴിക്കോട് വിമാനത്തില്‍ ബഹളം വച്ച യാത്രക്കാരനെ മുംബൈയിലിറക്കി

ദുബൈയില്‍ നിന്നും കോഴിക്കോട്ടേക് പുറപ്പെട്ട വിമാനത്തില്‍ ബഹളം വെച്ച യാത്രക്കാരനെ മുംബൈയില്‍ ഇറക്കി. മാനസിക അസ്വാസ്ഥ്യത്തെടുര്‍ന്ന് ഒപ്പമുള്ളവരെ കൈയേറ്റം ചെയ്ത കണ്ണൂര്‍ സ്വദേശി ഷമീറിനെ മുംബൈ വിമാനത്തവളത്തില്‍ ഇറക്കി സി ഐ എസ് എഫിനു കൈമാറുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് രണ്ടര മണിക്കൂ്ര്‍ വൈകിയാണ് വിമാനം കരിപ്പൂരിലെത്തിയത്.

പുലര്‍ച്ചെ ദുബൈയില്‍ നിന്നും പുറപ്പെട്ട ഉടനെ വിമാത്തിന്‍റെ മുന്‍വശത്തിരുന്ന കണ്ണൂര്‍ സ്വദേശിയായ ഷമീര് അസ്വസ്ഥതപ്രകടിപ്പിച്ചിരുന്നു..എയര്‍ ഹോസ്റ്റസിനോടും തട്ടിക്കയറി. ഐ എസ് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഇയാള്‍ സഹപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തതോടെയാണ് വിമാന അധികൃതര്‍ ഇടപെട്ടത്. കൂടെയുണ്ടായിരുന്ന സഹോദരന്‌ ഇസ്മായില്‍ മാനസിക പ്രശ്നമുള്ളയാളാണ് ഷമീറെന്ന് വിമാന അധികൃതരെ അറിയിച്ചു.

മുംബൈ വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു. ഇയാളെ സി ഐ എസ് എഫിന് കൈമാറി. സഹോദരനും ഇയാള്‍ക്കൊപ്പം മുംബൈയിലിറങ്ങി.. പിന്നീട് പോലീസ് എത്തി ഷമീറിനെ ചോദ്യം ചെയ്തു.ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുള്ളതായി മുംബൈ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്..