LiveTV

Live

National

ഗുജറാത്തില്‍ ഭൂചലനം

ഗുജറാത്തില്‍ ഭൂചലനം
Summary
ഗുജറാത്തില്‍ താരതമ്യേന ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.

ഗുജറാത്തില്‍ താരതമ്യേന ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‍കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. രാവിലെ 9.25 ഓടെയാണ് ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു പത്തു കിലോമീറ്ററില്‍ താഴ്ചയില്‍ ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തില്‍ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതേസമയം, രാവിലെ എട്ടു മണിയോടെ മണിപൂരിലെ ചന്ദലിലും 3.2 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.