LiveTV

Live

National

ട്രെംപിന്റെ ജന്മദിനമാഘോഷിച്ച് ശിവസേന

ട്രെംപിന്റെ ജന്മദിനമാഘോഷിച്ച് ശിവസേന
Summary
ഇസ്ലാമിക തീവ്രവാദം തുടച്ചു നീക്കാന്‍ അവതരിച്ച മിശിഹയാണ് ട്രംപ് എന്ന് വിശേഷിപ്പിച്ചായിരുന്നു ഹിന്ദുസേന ഡല്‍ഹി ജന്ദര്‍ മന്ദറില്‍ പരിപാടി സംഘടിപ്പിച്ചത്
ട്രെംപിന്റെ ജന്മദിനമാഘോഷിച്ച് ശിവസേന

അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്‍റെ ജന്മദിനമോഘോഷിച്ച് ഹിന്ദു സേന. ഇന്നലെ ഡല്‍ഹി ജന്ദര്‍ മന്ദറിലായിരുന്നു ആഘോഷം. ഇസ്ലാമിക തീവ്രവാദം തുടച്ചു നീക്കാന്‍ അവതരിച്ച മിശിഹയാണ് ട്രംപ് എന്ന് വിശേഷിപ്പിച്ചായിരുന്നു ഹിന്ദുസേന പരിപാടി സംഘടിപ്പിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പിന്റെ പ്രചരണത്തിലുടനീളം മുസ്ലിംവിരുദ്ധ പരാമര്‍ങ്ങള്‍ കൊണ്ട് വിവാദം സൃഷ്ടിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കക്കെതിരെ അക്രമം നടത്തിയ മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം തടയുമെന്നാണ് ട്രംപ് ഏറ്റവും ഒടുവില്‍ നടത്തിയ പ്രസ്താവന. ഒര്‍ലാഡോ നിശാക്ലബിലെ വെടിവെപ്പിനെ തുടര്‍ന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. ഈ സാഹചര്യത്തിലാണ് ഹിന്ദുസേന ഡല്‍ഹില്‍ ട്രംപിറെ ജന്മദിനം കൊണ്ടാടിയത്.

ലോകത്ത് ഇസ്ലാമിക തീവ്രവാദം തുടച്ചു നീക്കാന്‍ അവതരിച്ച മിശിഹയാണ് ട്രംപ് എന്ന് ഹിന്ദുസേന പ്രസിഡന്‍റ് വിഷ്ണു ഗുപ്ത വിശേഷിപ്പിച്ചു. ഡല്‍ഹി കേരളാ ഹൌസിലെ ഗോം മാംസ വിവാദത്തിന് പിന്നിലും വിഷ്ണു ഗുപ്തയുടെ നേതൃത്വത്തിലുള്ള ഹിന്ദു സേനയായിരുന്നു പ്രവര്‍ത്തിച്ചത്.