LiveTV

Live

National

കത്‍വയില്‍ അഭിഭാഷക പ്രതിഷേധം രാഷ്ട്രീയ പ്രേരിതമെന്ന് മുഹമ്മദ് യൂസഫ് തരിഗാമി

കത്‍വയില്‍ അഭിഭാഷക പ്രതിഷേധം രാഷ്ട്രീയ പ്രേരിതമെന്ന് മുഹമ്മദ് യൂസഫ് തരിഗാമി
Summary
കേസില്‍ നീതിനടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജമ്മു കശ്മീരില്‍ നിന്നുള്ള എംഎല്‍എ കൂടി ആയ മുഹമ്മദ് യൂസഫ് തരിഗാമി

കത്‍വ പീഡന കൊലപാതകകേസിന്‍റെ നടപടിക്രമങ്ങള്‍ ഒരുവിഭാഗം അഭിഭാഷകര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയതാല്‍പര്യം മാത്രമാണെന്ന് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി. കേസില്‍ നീതിനടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജമ്മു കശ്മീരില്‍ നിന്നുള്ള എംഎല്‍എ കൂടി ആയ മുഹമ്മദ് യൂസഫ് തരിഗാമി പറഞ്ഞു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളാണ് കത്‍വ കേസിന് ശക്തി പകര്‍ന്നതെന്നും അദ്ദേഹം മീഡിയ വണ്ണിനോട് പറഞ്ഞു.

കത്‍വയില്‍ 8 വയസുകാരിയെ പീഡിപ്പിച്ച് കൊന്നകേസില്‍ പ്രതികളെ സഹായിക്കാനായി ഒരു വിഭാഗം അഭിഭാഷകര്‍ രംഗത്തെത്തിയത് രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാനാണെന്ന് മുഹമ്മദ് യൂസഫ് തരിഗാമി പറഞ്ഞു. രാഷ്ട്രീയതാല്‍പര്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു വിഭാഗം മാത്രമാണ് പ്രശ്നമുണ്ടാക്കിയത്. രാജ്യത്തെ ഭൂരിഭാഗവും അവര്‍ക്കെതിരാണ്. ഇവരുടെ പ്രതിഷേധമൊന്നും നീതിനടപ്പാക്കുന്നതിനെ തടസപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യവ്യാപകമായി ഉയര്‍ന്ന സമ്മര്‍ദ്ദം അനുകൂല ഘടകമായി. രാഷ്ട്രീയ സാമൂഹ്യഭേദമന്യേ രാജ്യത്ത് വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. കേരളത്തില്‍ നിന്ന് സാമൂഹ്യമാധ്യമങ്ങള്‍ വഴി നല്ല പ്രതിഷേധമാണ് ഉയര്‍ത്തിയത്. കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നു)

രാജ്യത്തെ എല്ലാവര്‍ക്കും നീതി ലഭിക്കാനാണ് സിപിഎമ്മിന്‍റെ പോരാട്ടം. പെരുകുന്ന അക്രമങ്ങള്‍ സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ച ചോദ്യങ്ങളാണ് ഉയര്‍ത്തുന്നതെന്നും തരിഗാമി പറഞ്ഞു.