LiveTV

Live

National

ഗുജറാത്തില്‍ ഹൈന്ദവ ദൈവത്തിന് ആര്‍എസ്എസ് യൂണിഫോം

ഗുജറാത്തില്‍ ഹൈന്ദവ ദൈവത്തിന് ആര്‍എസ്എസ് യൂണിഫോം
Summary
ഗുജറാത്തിലെ സൂറത്തില്‍ സ്വാമി നാരായണ്‍ ക്ഷേത്രത്തിലെ വിഗ്രഹത്തെ ആർഎസ്എസ്​ യൂണിഫോം ധരിപ്പിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധം.
ഗുജറാത്തില്‍ ഹൈന്ദവ ദൈവത്തിന് ആര്‍എസ്എസ് യൂണിഫോം

ഗുജറാത്തിലെ സൂറത്തില്‍ സ്വാമി നാരായണ്‍ ക്ഷേത്രത്തിലെ വിഗ്രഹത്തെ ആർഎസ്എസ്​ യൂണിഫോം ധരിപ്പിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധം. സൂറത്തിലെ ലസ്​കാന പ്രദേശത്തെ സ്വാമി നാരായൺ ക്ഷേത്രത്തിലാണ്​ സംഭവം. ആര്‍എസ്എസ് സ്വയം സേവകന്റെ വേഷത്തിലുള്ള വിഗ്രഹത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്.

കാക്കി ട്രൗസറും വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും കൈയിൽ ദേശീയ പതാകയുമേന്തിയ നിലയിലാണ്​ വിഗ്രഹത്തിന്റെ ചിത്രം. വിഗ്രഹത്തിന് വേഷം ധരിപ്പിക്കുന്ന പതിവ്​ ഈ ക്ഷേത്രത്തിലുണ്ട്​. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഒരു വിശ്വാസി സമ്മാനിച്ചതാണ് ഈ വേഷമെന്ന് ക്ഷേത്രത്തിലെ സ്വാമി വിശ്വപ്രകാഷ്ജി പറയുന്നു. ഇതില്‍ ഗൂഡ അജണ്ടയില്ലെന്നും വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും വിശ്വപ്രകാഷ്ജി പറഞ്ഞു. സംഘപരിവാര്‍ സംഘടനകളുടെ അജണ്ടയാണ് ക്ഷേത്രത്തില്‍ നടക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശങ്കര്‍സിന്‍ഹ് വഗേല ആരോപിച്ചു.

ആധുനിക കാലത്തെങ്കിലും പ്രതിലോമകരമായ ആശയ സംഹിതയെ അടിസ്ഥാനമാക്കി സ്ഥാപിതമായ ഒരു ഹിന്ദു സന്ന്യാസമഠം ആണ് സ്വാമി നാരായണന്റെ പേരിലുള്ളത്. പതിനെട്ടാം നൂറ്റാണ്ടില്‍ സ്വാമി നാരായണ്‍ സ്ഥാപിച്ച ഈ സന്ന്യാസിമഠത്തിന്റെ ആസ്തിയും വേരുകളും അമ്പരപ്പിക്കുന്നതാണ്. ലോകമെമ്പാടും ക്ഷേത്രങ്ങളുള്ള സ്വാമിനാരായണ്‍ സംസ്ഥാന്‍ മത ടൂറിസം ഏറ്റവും സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നുണ്ട്.