LiveTV

Live

National

എത്രയും പെട്ടെന്ന് പുനഃസംഘടന പൂര്‍ത്തിയാക്കാനൊരുങ്ങി കോണ്‍ഗ്രസ്

എത്രയും പെട്ടെന്ന് പുനഃസംഘടന പൂര്‍ത്തിയാക്കാനൊരുങ്ങി കോണ്‍ഗ്രസ്
Summary
എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി, കെ വി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് കേരളത്തില്‍ നിന്നും

കര്‍ണാടക തെരഞ്ഞെടുപ്പ് തിരക്കുകള്‍ ഒഴിഞ്ഞതോടെ കോണ്‍ഗ്രസ് പുനഃസംഘടന പൂര്‍ത്തീകരണത്തിലേക്ക് കടക്കുന്നു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ 5 അംഗങ്ങളുടെ പട്ടിക പ്രവര്‍ത്തക സമിതി രൂപീകരണത്തിനായി എത്തിക്കഴിഞ്ഞു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരടക്കമുള്ളവരുടെ പേരുകളാണ് കേരളത്തില്‍ നിന്നും എത്തിയിട്ടുള്ളതെന്നാണ് വിവരം.

പ്ലീനറി സമ്മേളനം കഴിഞ്ഞയുടന്‍ പൂര്‍ത്തീകരിക്കാനുദ്ദേശിച്ച പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പ് നിയമസഭ തെരഞ്ഞെടുപ്പ് തിരക്കുകളെ തുടര്‍ന്ന് നീണ്ടുപോവുകയായിരുന്നു. തിരക്കുകളൊഴിഞ്ഞതിനാല്‍ എത്രയും പെട്ടെന്ന് പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
പ്രവര്‍ത്തക സമിതിയിലേക്ക് നിര്‍ദേശിക്കുന്ന അഞ്ച് നേതാക്കളുടെ പേരടങ്ങിയ പട്ടിക എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കഴിഞ്ഞു.
എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി, കെ വി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് കേരളത്തില്‍ നിന്നും എത്തിയിട്ടുള്ളതെന്നാണ് വിവരം.

മുതിര്‍ന്ന നേതാവ്, 5 തവണ ജനപ്രതിനിധിയായ നേതാവ് എന്നിവയാണ് തെരഞ്ഞെടുപ്പ് മാനദണ്ഡം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പോടെ പദവികളില്‍ നിന്നും മാറി നിന്ന ഉമ്മന്‍ ചാണ്ടിയുടെ പേര് നേരത്തെ തന്നെ പ്രവര്‍ത്തക സമിതിയിലേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ നേരത്തെ ഉയര്‍ന്ന് കേട്ട കെ സി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവരുടെ പേരുകള്‍ പട്ടികയില്‍ ഇല്ല. ഈ പേരുകള്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കാനുള്ള സാധ്യതയും ഉണ്ട്. എ കെ ആന്റണി ഇത്തവണയും തുടരും. തെരഞ്ഞെടുപ്പില്‍ സാമുദായിക ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിക്കേണ്ടതില്ലെന്നും സംസ്ഥാന നേതൃത്വങ്ങളുടെ അഭിപ്രായം കണക്കിലെടുക്കാമെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.