LiveTV

Live

National

ബൊപ്പയ്യക്കുള്ളത് കളങ്കപ്പെട്ട ചരിത്രം; പ്രൊ ടെം സ്പീക്കര്‍ നിയമനം ഭരണഘടനാലംഘനമെന്ന് കോണ്‍ഗ്രസ്

ബൊപ്പയ്യക്കുള്ളത് കളങ്കപ്പെട്ട ചരിത്രം; പ്രൊ ടെം സ്പീക്കര്‍ നിയമനം ഭരണഘടനാലംഘനമെന്ന് കോണ്‍ഗ്രസ്
Summary
കര്‍ണാടക പ്രൊ ടെം സ്പീക്കറായി ബിജെപി എംഎല്‍എ കെ ജി ബൊപ്പയ്യയെ നിയമിച്ചതിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചേക്കും.

കര്‍ണാടക പ്രൊ ടെം സ്പീക്കറായി ബിജെപി എംഎല്‍എ കെ ജി ബൊപ്പയ്യയെ നിയമിച്ചതിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചേക്കും. ഒരിക്കല്‍ കൂടി ഭരണഘടനയുമായി ഏറ്റുമുട്ടല്‍ നടത്തിയിരിക്കുകയാണ് ഗവര്‍ണറെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു‍. വിശ്വാസവോട്ടെടുപ്പിന് മുന്‍പ് ബിജെപി അവര്‍ ആരാണെന്ന് തെളിയിച്ചിരിക്കുകയാണ്. ബൊപ്പയ്യക്കുള്ളത് കളങ്കപ്പെട്ട ചരിത്രമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല വിമര്‍ശിച്ചു.

പ്രൊ ടെം സ്പീക്കര്‍ നിയമനം കീഴ്‍വഴക്കങ്ങള്‍ ലംഘിച്ചാണ്. മുതിര്‍ന്ന എംഎല്‍എയെ പ്രൊ ടെം സ്പീക്കറാക്കുക എന്നതാണ് കീഴ്‍വഴക്കം. കോണ്‍ഗ്രസ് എംഎല്‍എ ആര്‍ വി ദേശ് പാണ്ഡെയാണ് മുതിര്‍ന്ന എംഎല്‍എയെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.