LiveTV

Live

National

ജയിലില്‍ കടുത്ത പീഢനത്തിനിരയായതായി ഡോ. കഫീല്‍ ഖാന്‍

ജയിലില്‍ കടുത്ത പീഢനത്തിനിരയായതായി ഡോ. കഫീല്‍ ഖാന്‍
Summary
ഒരു മെഡിക്കല്‍ കോളജിന്റെ ഭരണം പോലും കൃത്യമായി നിര്‍വഹിക്കാനാകാത്ത യോഗി ആദിത്യനാഥിന് ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരിയായി തുടരാന്‍ അര്‍ഹതയില്ലെന്നും

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച് ഡോ.കഫീല്‍ അഹമ്മദ് ഖാന്‍. ഒരു മെഡിക്കല്‍ കോളജിന്റെ ഭരണം പോലും കൃത്യമായി നിര്‍വഹിക്കാനാകാത്ത യോഗി ആദിത്യനാഥിന് ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരിയായി തുടരാന്‍ അര്‍ഹതയില്ലെന്നും ജയിലില്‍ കടുത്ത പീഢനത്തിനിരയായതായും ഡോ.കഫീല്‍ ഖാന്‍ പറഞ്ഞു. ഗോരഖ് പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ ലഭിക്കാതെ നവജാതശിശുക്കള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരനെന്ന് ആരോപിച്ച് ജയിലിലടക്കപ്പെട്ട ആളാണ് ഡോ.കഫീല്‍ ഖാന്‍.

ഒമ്പത് മാസത്തെ ജയില്‍ വാസത്തിന് ശേഷം ഇതാദ്യമായയിരുന്നു ഡോ.കഫീല്‍ അഹമ്മദ് ഖാന്‍ കേരളത്തിലെത്തിയത്. കണ്ണൂരില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച ചടങ്ങിനെത്തിയ കഫീല്‍ ഖാന് ആവേശകരമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.

ശിശുമരണത്തെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നതെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. പണം നല്‍കാത്തതിനാല്‍ ഓക്സിജന്‍ വിതരണം നിലച്ച വിവരം അധികാരികളെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ ഈ ഫയല്‍ ചുവപ്പ് നാടയില്‍ കുരുങ്ങി.

ജയിലില്‍ ക്രൂരമായ പീഢനത്തിനിരയായയെന്നും കുടുംബത്തിനു നേരെ ഭീഷണിയുണ്ടായെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. സംഭവത്തിന് ശേഷം യു.പി സര്‍ക്കാര്‍ കളളക്കേസ് ചുമത്തി തടവിലാക്കിയ സഹോദരന്‍ അഥീല്‍ അഹമ്മദ് ഖാനും ഡോക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.