LiveTV

Live

National

സുപ്രീംകോടതിയിലെ യാത്രയയപ്പ് വേണ്ടെന്ന സൂചന നല്‍കി  ജസ്റ്റിസ് ചെലമേശ്വര്‍

സുപ്രീംകോടതിയിലെ യാത്രയയപ്പ് വേണ്ടെന്ന സൂചന നല്‍കി  ജസ്റ്റിസ് ചെലമേശ്വര്‍
Summary
വ്യക്തിപരമായ കാരണങ്ങളാലാണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.

സുപ്രീംകോടതിയിലെ യാത്രയയപ്പ് വേണ്ടെന്ന സൂചന നല്‍കി കൊളീജിയം അംഗമായ ജസ്റ്റിസ് ചെലമേശ്വര്‍. ഇക്കാര്യം ജസ്റ്റിസ് ചെലമേശ്വര്‍ ബാര്‍ അസോസിയേഷനെ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. ജൂണ്‍ 22 വരെയാണ് ചെലമേശ്വറിന് സുപ്രീംകോടതി ജഡ്ജിയായി കാലാവധിയുള്ളത്. എന്നാല്‍ അദ്ദേഹത്തിന്‍റെ അവസാന പ്രവൃത്തി ദിനം ഈ മാസം 18നാണ്. അന്നാണ് അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കാന്‍ ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളാവാം ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.