LiveTV

Live

National

സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന സംഘടന റിപ്പോർട്ടിൽ പിബി അംഗങ്ങൾക്ക് വിമർശം 

സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന സംഘടന റിപ്പോർട്ടിൽ പിബി അംഗങ്ങൾക്ക് വിമർശം 
Summary
ചില നേതാക്കളുടെ വിടുവായത്തമാണ് പാർട്ടി തീരുമാനങ്ങൾ ചോരുന്നതിന് പിന്നിലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തി

സി.പി.എം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന സംഘടന റിപ്പോർട്ടിൽ പിബി അംഗങ്ങൾക്ക് രൂക്ഷ വിമർശം. ചില നേതാക്കളുടെ വിടുവായത്തമാണ് പാർട്ടി തീരുമാനങ്ങൾ ചോരുന്നതിന് പിന്നിലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തി. കോൺഗ്രസ് സഹകരണത്തിന്റെ പേരിൽ ബംഗാൾ ഘടകത്തിനെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. പിബി അംഗങ്ങളും കേന്ദ്ര നേതാക്കളും ലൂസ് ടോക്ക് നിർത്തണമെന്നാണ് സംഘടന റിപ്പോർട്ടിലെ പരാമർശം.

പിബിയിലെയും കേന്ദ്ര കമ്മറ്റിയിലെയും ചർച്ചകൾ തുടർച്ചയായി ചോരുന്നു. വാർത്ത ചോർച്ച അന്വേഷിച്ചപ്പോൾ ഇതിന് ഏകീകൃത സംവിധാനമുണ്ടെന്നാണ് മനസ്സിലായത്. നേതൃതലത്തിൽ ഉള്ളവർ ഇക്കാര്യം പരിശോധിക്കണമെന്നും ഗുരുതരമായ അച്ചടക്ക ലംഘനം അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. കരട് രാഷ്ട്രീയ രേഖയിൽ തർക്കമുണ്ടായത് പി ബി അംഗങ്ങൾക്കിടയിൽ വിശ്വാസ നഷ്ടമുണ്ടാക്കി. കേരളം ഉൾപ്പടെയുള്ള സംസ്ഥാന ഘടകങ്ങൾക്കും സംഘടന റിപ്പോർട്ടിൽ വിമർശനമുണ്ട്.

കൊൽക്കത്ത പ്ലീനതീരുമാനം നടപ്പിലാക്കുന്നതിൽ ഭൂരിഭാഗം കീഴ്ഘടകങ്ങൾക്കും വീഴ്ച പറ്റിയെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിച്ചതുമായി ബന്ധപ്പെട്ടാണ് ബംഗാൾ ഘടകത്തിനെതിരെയുള്ള വിമർശനം. ഇത് അടവുനയത്തിന്റെ ലംഘനമാണെന്നും സംഘടന റിപ്പോർട്ട് കുറ്റപ്പെടുത്തി.