LiveTV

Live

National

ഉത്തരേന്ത്യന്‍ ഗ്രാമത്തിലെ കറന്‍സി ക്ഷാമത്തിന് പരിഹാരമായില്ല

ഉത്തരേന്ത്യന്‍ ഗ്രാമത്തിലെ കറന്‍സി ക്ഷാമത്തിന് പരിഹാരമായില്ല
Summary
24 മണിക്കൂറിനകം 80 ശതമാനം ബാങ്കുകളും പ്രവര്‍ത്തന സജ്ജമാക്കുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പ്. 500 രൂപ നോട്ടുകളുടെ അച്ചടി അഞ്ച് മടങ്ങ് വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്...

ഉത്തരേന്ത്യന്‍ എടിഎമ്മുകളിലെ കറന്‍സി ക്ഷാമം തുടരുന്നു. നോട്ട് ക്ഷാമം ജമ്മുകശ്മീര്‍, പഞ്ചാബ് തുടങ്ങിയ ഇടങ്ങളിലേക്ക് കൂടി വ്യാപിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ പൊതുമേഖല ബാങ്കുകളുമായി കൂടിയാലോചന നടത്തി. 24 മണിക്കൂറിനകം 80 ശതമാനം എടിഎമ്മുകളും പ്രവര്‍ത്തിക്കുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പ്.

എടിഎമ്മുകളിലെ കറന്‍സി ക്ഷാമം ഇന്നും തുടരുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കൂടുതല്‍ ഇടങ്ങളിലേക്ക് പ്രശ്‌നം വ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതികരണം. ഇതിനായി തിരക്കിട്ട ചര്‍ച്ചകള്‍ ധനമന്ത്രാലത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്. പൊതുമേഖല ബാങ്ക് പ്രതിനിധികളുമായി സര്‍ക്കാര്‍ ഇന്ന് കൂടിയാലോചന നടത്തി.

24 മണിക്കൂറിനകം 80 ശതമാനം ബാങ്കുകളും പ്രവര്‍ത്തന സജ്ജമാക്കുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പ്. 500 രൂപ നോട്ടുകളുടെ അച്ചടി അഞ്ച് മടങ്ങ് വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഫിനാന്‍ഷ്യല്‍ റെസലൂഷന്‍ ആന്‍ഡ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ബില്‍ ഉണ്ടാക്കിയ ആശങ്കയും കറന്‍സി ക്ഷാമത്തിന് കാരണമായതായി വിദഗ്ധര്‍ വിലയിരുത്തുന്നു.

തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലേക്ക് പണം ഒഴുക്കിയെന്നും 2000 രൂപ കറന്‍സികളുടെ പൂഴ്ത്തിവെപ്പുമാണ് ക്ഷാമത്തിന് കാരണമെന്ന് ആരോപണമുണ്ട്.