LiveTV

Live

National

ഭാരതബന്ദിന് ശേഷം രാജസ്ഥാനിലെ ദളിത് വീടുകളില്‍ നടന്നത് പൊലീസ് നരനായാട്ട്

 ഭാരതബന്ദിന് ശേഷം രാജസ്ഥാനിലെ ദളിത് വീടുകളില്‍ നടന്നത് പൊലീസ് നരനായാട്ട്
Summary
ചവിട്ടി പൊളിഞ്ഞ വാതിലുകള്‍... മനുഷ്യനെ തല്ലി തകര്‍ന്നുപോയ പോലീസ് ലാത്തികള്‍...

ഭാരത് ബന്ദിന് പിന്നാലെ രാജസ്ഥാനിലെ ദളിത് വീടുകളില്‍ പോലീസ് നരനായാട്ട്. അകാരണമായി കസ്റ്റഡിയിലെടുത്ത 69 പേരെ ഇതുവരെ വിട്ടയച്ചിട്ടില്ലെന്ന് അല്‍വാര്‍ മേഖലയിലെ കേര്‍ത്തല്‍ ഗ്രാമവാസികള്‍ മീഡിയാവണ്ണിനോട് പറഞ്ഞു. അംബേദ്കര്‍ ജയന്തിയായ ഇന്ന് ഗ്രാമ വാസികള്‍ പ്രതിരോധ ദിവസ് ആയി ആചരിക്കും. മീഡിയാവണ്‍ എക്സ്ക്ലൂസിവ്.

കേര്‍ത്തല്‍ ഗ്രമാത്തില്‍ പവന്‍ എന്ന 27 കാരന്റെ മരണത്തിനിടയാക്കി ഭാരത് ബന്ദ് ദിനത്തില്‍ പോലീസ് നടത്തിയ വെടിവെപ്പിന്റെ ദൃശ്യങ്ങളാണിത്. ഇവിടം കൊണ്ടും അവസാനിച്ചില്ല പോലീസ് ക്രൂരത. മേഖലയിലെ അറുപതോളം വരുന്ന ദളിത് വീടുകളില്‍ പ്രക്ഷോഭകാരികളെ തേടി തുടര്‍‌ന്നുള്ള 4 ദിവസം പോലീസ് കയറി ഇറങ്ങി. രാത്രി വീട്ടില്‍ നിന്നും ചെറുമക്കളെ പിടിച്ച് കൊണ്ടുപോയ കഥ പറഞ്ഞ് തീര്‍ക്കാനാകാതെയാണ് രാംതി എന്ന ഈ വൃദ്ധ കരയുന്നത്. ചവിട്ടി പൊളിഞ്ഞ വാതില്‍ മാത്രമല്ല, മനുഷ്യനെ തല്ലി തകര്‍ന്നുപോയ പോലീസ് ലാത്തിയും ബാക്കി കിടക്കുന്നുണ്ട് ഈ വീടുകളില്‍.