LiveTV

Live

National

എന്തിനാണ് ഇങ്ങനെ നുണകള്‍ പ്രചരിപ്പിക്കുന്നതെന്ന് ബിജെപിയോട് ടിഡിപി

എന്തിനാണ് ഇങ്ങനെ നുണകള്‍ പ്രചരിപ്പിക്കുന്നതെന്ന് ബിജെപിയോട് ടിഡിപി
Summary
ആന്ധ്രയിലേത് കഴിവുകെട്ട സര്‍ക്കാരാണെന്ന് പ്രചരിപ്പിക്കാനാണ് ബിജെപിയുടെ നീക്കമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായാണ് എന്‍ഡിഎ വിട്ടതെന്ന അമിത്ഷായുടെ കുറ്റപ്പെടുത്തലിനെതിരെ ടിഡിപി. എന്തിനാണ് നുണകള്‍ പ്രചരിപ്പിക്കുന്നത് എന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ചോദിച്ചു.

ആന്ധ്രയിലേത് കഴിവുകെട്ട സര്‍ക്കാരാണെന്ന് പ്രചരിപ്പിക്കാനാണ് ബിജെപിയുടെ നീക്കമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. എന്നാല്‍ ആന്ധ്ര പ്രദേശിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് ബിജെപി ആവര്‍ത്തിച്ചു. ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ തുറന്ന കത്തിനോട് ശക്തമായ ഭാഷയിലായിരുന്നു ടിഡിപി പ്രതികരിച്ചത്. തെറ്റായ വിവരങ്ങള്‍ മാത്രമുള്ള കത്ത് ബിജെപിയുടെ സ്വഭാവമാണ് കാണിക്കുന്നതെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. കഴിവുകെട്ട സര്‍ക്കാരാണ് ആന്ധ്രയിലേത് എന്നു പറയാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ കാര്‍ഷിക രംഗത്തും ജിഡിപിയിലും ആന്ധ്രപ്രദേശ് ഉയര്‍ന്ന് നില്‍ക്കുകയാണ്. നിരവധി പുരസ്കാരങ്ങളും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്.

അശാസ്ത്രീയമായ വിഭജനം ആന്ധ്രപ്രദേശിനെ പത്ത് വര്‍ഷം പിന്നിലോട്ട് നയിച്ചു. ആന്ധ്രവിഭജനത്തില്‍ ബിജെപിക്ക് കോണ്‍ഗ്രസിനൊപ്പം തുല്യ പങ്കാണെന്നും ചന്ദ്രബാബു നായിഡു ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയാണ് ബിജെപിയുമായി കൈ കോര്‍ത്തിരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ആന്ധ്രാപ്രദേശിന് പ്രത്യേക സാമ്പത്തിക സഹായവും പരിഗണനയും നൽകിയിട്ടുണ്ടെന്ന് ബിജെപി പ്രതികരിച്ചു. ആന്ധ്രപ്രദേശിനായി ആസൂത്രണം ചെയ്ത പദ്ധതികള്‍ ദ്രുതഗതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ബിജെപി വക്താവ് ജിവിഎല്‍ നരസിംഹറാവു വ്യക്തമാക്കി.