LiveTV

Live

National

നീരവ് മോദിയുടെ വീട്ടില്‍ വീണ്ടും റെയ്ഡ്; 25 കോടിയുടെ വസ്തുക്കള്‍ കണ്ടുകെട്ടി

നീരവ് മോദിയുടെ വീട്ടില്‍ വീണ്ടും റെയ്ഡ്; 25 കോടിയുടെ വസ്തുക്കള്‍ കണ്ടുകെട്ടി
Summary
25 കോടി രൂപയുടെ വസ്തുവകകള്‍ റെയ്ഡില്‍ കണ്ടുകെട്ടി. ഇതുവരെ നീരവിന്റെ 7638 കോടി രൂപയുടെ വസ്തുവകകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദിയുടെ വീട്ടില്‍ വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. 25 കോടി രൂപയുടെ വസ്തുവകകള്‍ റെയ്ഡില്‍ കണ്ടുകെട്ടി. ഇതുവരെ നീരവിന്റെ 7638 കോടി രൂപയുടെ വസ്തുവകകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

പഞ്ചാബ് നാഷണല്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയുടെ മുംബൈയിലെ വറോളിയിലുള്ള വസതിയിലാണ് കഴിഞ്ഞദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും തെരച്ചില്‍ ആരംഭിച്ചത്. കോടികള്‍ വിലമതിക്കുന്ന അമൂല്യമായ വജ്രാഭരണങ്ങളും വാച്ചുകളും എംഎഫ് ഹുസൈന്‍, കെകെ ഹെബ്ബാര്‍ എന്നിവരുടേത് അടക്കമുള്ള ചിത്രങ്ങളും ഇവിടെ നിന്നും പിടിച്ചെടുത്തെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബാങ്ക് തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെ രാജ്യത്ത് നീരവ് മോദിയുമായി ബന്ധമുള്ള 251 ല്‍ അധികം സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ആകെ 7638 കോടി രൂപയുടെ വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തു. ഈ വര്‍ഷമാദ്യം രാജ്യം വിട്ട മോദിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്റര്‍പോളിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.