LiveTV

Live

National

ഇന്ത്യന്‍ സാമ്പത്തിക രംഗം അങ്ങേയറ്റം ആശങ്കയിലെന്ന് കോണ്‍ഗ്രസ് സാമ്പത്തിക പ്രമേയം

ഇന്ത്യന്‍ സാമ്പത്തിക രംഗം അങ്ങേയറ്റം ആശങ്കയിലെന്ന് കോണ്‍ഗ്രസ് സാമ്പത്തിക പ്രമേയം
Summary
ലോകബാങ്ക് പോലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ആശങ്കയോടെയാണ് കാണുന്നതെന്ന് സാമ്പത്തിക പ്രമേയം അവതിരിപ്പിച്ച പി ചിദംബരം പറഞ്ഞു.

നവഉദാര നയത്തില്‍ നിന്ന് വ്യതിചലിക്കാതെ പാവപ്പെട്ടവനോട് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തി കോണ്‍ഗ്രസ് പ്ലീനറിയില്‍ അവതരിപ്പിച്ച സാമ്പത്തിക പ്രമേയം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അങ്ങേയറ്റം ആശങ്കയില്‍ ആണെന്ന് ചൂണ്ടിക്കാട്ടുന്ന പ്രമേയം മോഡി സര്‍ക്കാരിനെ അക്കമിട്ട് വിമര്‍ശിക്കുന്നുണ്ട്. ഇന്ത്യയുടെ വിദേശ നയം പ്രധാനമന്ത്രിയുടെ തന്നിഷ്ട പ്രകാരമാണന്ന് വിദേശ കാര്യ പ്രമേയവും കുറ്റപ്പെടുത്തി.

സാമ്പത്തികനയത്തിന്റെ കാര്യത്തില്‍ ബിജെപിയുമായി ആശയപരമായി തന്നെ വ്യത്യസ്ഥതകള്‍ ഏറെയുണ്ടെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം അവതരിപ്പിച്ച സാമ്പത്തിക പ്രമേയം ചൂണ്ടിക്കാട്ടി. നവ ഉദാരനയം എല്ലാ വിഭാഗം ജനതയെയും ഉള്‍ക്കൊണ്ടാണ് നപ്പാക്കിയത്. എന്നാല്‍ ഇന്ന് സാമ്പത്തിക അസ്ഥിരതയും അസന്തുലിതാവസ്ഥയും രൂക്ഷമായി.

താഴെതട്ടിലേക്ക് ഗുണഫലം എത്തുന്നില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ നയത്തില്‍ മാറ്റം വേണമെന്ന് പ്രമേയ ചര്‍ച്ചയില്‍ കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ വിദേശ വിദേശനയം രാജ്യതാത്പര്യം മുന്‍ നിര്‍ത്തിയല്ലെന്ന് വിദേശനയ പ്രമേയം കുറ്റപ്പെടുത്തി. ഇന്ത്യയുടെ പാക് നയം ദുരന്തമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.