LiveTV

Live

National

ബാലറ്റ് പേപ്പറുകള്‍ തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയം

ബാലറ്റ് പേപ്പറുകള്‍ തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയം
Summary
മുതിര്‍ന്ന നേതാവും ലോക്‌സഭയിലെ കക്ഷിനേതാവുമായ മല്ലികാര്‍ജുന ഖാര്‍ഗെയാണ് രാഷ്ട്രീയ പ്രമേയം പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ചത്

തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പറുകള്‍ തിരിച്ചുകൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും പ്രമേയം പറയുന്നു. കോണ്‍ഗ്രസ് ആദ്യമായിട്ടാണ് ഇത്തരമൊരു ആവശ്യവുമായി പരസ്യമായി രംഗത്തെത്തുന്നത്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. സമാന ചിന്താഗതിക്കാരോട് കൈകോര്‍ക്കാന്‍ തയ്യാറാകുന്നതിനൊപ്പം ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ബിജെപിക്കെതിരെ എല്ലാ പാര്‍ട്ടികളുമായും സഹകരിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു. മുതിര്‍ന്ന നേതാവും ലോക്‌സഭയിലെ കക്ഷിനേതാവുമായ മല്ലികാര്‍ജുന ഖാര്‍ഗെയാണ് രാഷ്ട്രീയ പ്രമേയം പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ചത്.

രാജ്യത്തിന്റെ നിലവിലെ രാഷ്ട്രീയ സാമൂഹ്യ അവസ്ഥയില്‍ ആശങ്കയും അമര്‍ഷവും രേഖപ്പെടുത്തുന്നതാണ് 84ആമത് കോണ്‍ഗ്രസ് പ്ലീനറി സനമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി, ആര്‍.എസ്.എസ് അജണ്ടയെ പരാജയപ്പെടുത്താന്‍ സമാന മനസ്കരുമായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രമേയം പറയുന്നു. പ്രതിപക്ഷ ഐക്യ നീക്കത്തിനായി പൊതു പ്രവര്‍ത്തന പരിപാടി ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് മുന്‍‍കൈ എടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള കേന്ദ്ര നീക്കം അംഗീകരിക്കാനാകില്ല. ഇത് ഭരണഘടനാ വിരുദ്ധം. വോട്ടിങ് മെഷീന്‍ അട്ടിമറികക്കപ്പെടുന്ന സംശയം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ബലപ്പെട്ടിട്ടുണ്ട്. ആന്ധ്ര പ്രദേശിന് പ്രത്യേകം പദവി അനുവദിക്കണം. റാഫേല്‍ വിമാനകരാറില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണം. സര്‍ക്കാര്‍ സംവിധാനങ്ങളെയും ഏജന്‍സികളെയും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നേരിടുന്ന നടപടി അപലപനീയമാണെന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥിയിയില്‍ ഉടലെടുത്ത് പ്രതിസന്ധിക്ക് അടിയന്തര പരിഹാരം വേണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.