LiveTV

Live

National

ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം

ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം
Summary
ലൈംഗിക പീഡനം ചെറുത്ത 13 വയസ്സുകാരിയെ അക്രമി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു.

ലൈംഗിക പീഡനം ചെറുത്ത 13 വയസ്സുകാരിയെ അക്രമി തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ രാജ്ഗറിലാണ് സംഭവം നടന്നത്.

രാജ്ഗറിലെ സുസ്താനി ഗ്രാമത്തില്‍ ജീവിക്കുന്ന പെണ്‍കുട്ടി സ്വന്തം വീട്ടില്‍ വെച്ചാണ് ആക്രമിക്കപ്പെട്ടത്. കുട്ടിയുടെ വീട്ടുകാര്‍ ജോലിക്ക് പോയ സമയത്ത് പ്രദേശത്തെ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി വീട്ടിലെത്തുകയായിരുന്നു. ബലാത്സംഗ ശ്രമം പെണ്‍കുട്ടി സര്‍വശക്തിയും ഉപയോഗിച്ച് ചെറുത്തു.

തുടര്‍ന്ന് പെണ്‍കുട്ടിക്ക് മേല്‍ അക്രമി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഒളിവില്‍ പോയ ആണ്‍കുട്ടിയെ പൊലീസ് പിടികൂടി. 50 ശതമാനത്തിലേറെ പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.