LiveTV

Live

National

എടിഎമ്മില്‍ നിന്ന് കിട്ടിയത് 500 രൂപയുടെ കള്ളനോട്ട്

എടിഎമ്മില്‍ നിന്ന് കിട്ടിയത് 500 രൂപയുടെ കള്ളനോട്ട്
Summary
തീക്കട്ടയിലും ഉറുമ്പരിക്കുക എന്ന പ്രയോഗം പോലെയാണ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നടന്ന ഒരു സംഭവം.

തീക്കട്ടയിലും ഉറുമ്പരിക്കുക എന്ന പ്രയോഗം പോലെയാണ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നടന്ന ഒരു സംഭവം. കള്ളനോട്ടുകള്‍ എടിഎമ്മില്‍ നിന്ന് ലഭിച്ചതാണ് വാര്‍ത്തക്ക് അടിസ്ഥാനം. കാണ്‍പൂരിലെ ഒരു സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ നിന്നാണ് ഇടപാടുകാരന് 500 രൂപയുടെ കള്ളനോട്ടുകള്‍ ലഭിച്ചത്.

എടിഎമ്മില്‍ നിന്ന് കിട്ടിയത് 500 രൂപയുടെ കള്ളനോട്ട്

കിഡ്വൈനഗറിലെ എടിഎമ്മില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിച്ച ഹിമാന്‍ഷു ത്രിപാതി എന്ന യുവാവിനാണ് ഈ ഞെട്ടിക്കുന്ന അനുഭവം. നോട്ടിൽ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം 'ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ' എന്നും 'ഫുൾ ഓഫ് ഫൺ' എന്നുമെല്ലാം എഴുതിയിട്ടുണ്ട്. ഒറിജിനല്‍ നോട്ടിന് സമാനമായ നിറത്തില്‍ തന്നെയാണ് വ്യാജന്റേയും അച്ചടി. സംഭവം അറിഞ്ഞ് സുഹൃത്തും കിഡ്വൈനഗര്‍ സ്വദേശിയുമായ രാമേന്ദ്ര അവാസ്തി ഇതേ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ ലഭിച്ചതും വ്യാജ നോട്ടായിരുന്നു. ഇതേക്കുറിച്ച് ബാങ്ക് അധികൃതരോട് പരാതിപ്പെട്ടെന്നും നോട്ടുകൾ മാറി നൽകാമെന്ന് അവർ അറിയിച്ചെന്നും നോട്ടുകൾ ലഭിച്ചവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ബാങ്കിന് വേണ്ടി എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികള്‍ വഴിയാകാം വ്യാജന്‍ കയറിക്കൂടിയതെന്ന് സംശയിക്കുന്നു.