LiveTV

Live

National

ഗുണമേന്മ കുറഞ്ഞ, ചെലവ് കൂടിയ ചികിത്സ ഉറപ്പുനല്‍കി മോദി

ഗുണമേന്മ കുറഞ്ഞ, ചെലവ് കൂടിയ ചികിത്സ ഉറപ്പുനല്‍കി മോദി
Summary
പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ ഒരു 'കോമ'യുണ്ടാക്കിയ അബദ്ധം

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്വീറ്റില്‍ സംഭവിച്ച ഒരബദ്ധം ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. വാക്കുകള്‍ക്കിടെ സംഭവിച്ച തെറ്റല്ല, ട്വീറ്റിനിടെ ഒരു കോമയിടാന്‍ മറന്നതോടെ പ്രധാനമന്ത്രി പറയാന്‍ ഉദ്ദേശിച്ചതെന്തോ അതിന്റെ അര്‍ത്ഥം വിപരീതമാകുകയായിരുന്നു.

ഗുണമേന്മ കുറഞ്ഞ, ചെലവ് കൂടിയ ചികിത്സ ഉറപ്പുനല്‍കി മോദി

പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ അബദ്ധം സംഭവിച്ചത്. ഇത് നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. പാവങ്ങള്‍ക്ക് ഗുണമേന്മയുള്ളതും ചെലവ് കുറഞ്ഞതുമായ ആരോഗ്യസംരക്ഷണം ഉറപ്പാക്കാന്‍ നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം എന്നായിരുന്നു രാജ്യത്തിന്റെ പ്രധാനമന്ത്രി ട്വീറ്റിലൂടെ ഉദ്ദേശിച്ചത്. പക്ഷേ, കോമ ചതിച്ചപ്പോള്‍ അത് ഗുണമേന്മകുറഞ്ഞതും താങ്ങാന്‍ ആവാത്തതുമായ ആരോഗ്യ സംരക്ഷണം നല്‍കാം എന്നായിമാറി.

പുവര്‍, ക്വാളിറ്റി എന്നീ ഇംഗ്ലീഷ് വാക്കുകള്‍ക്കിടയില്‍ വരേണ്ട കോമ ഇല്ലാതായതാണ് അബദ്ധം ഉണ്ടാകാനും അതോടെ അര്‍ത്ഥം മാറി, ഉദ്ദേശിച്ചതിന്റെ വിപരീത അര്‍ത്ഥമാകാനും കാരണമായത്.

Let us work together in providing the poor quality and affordable healthcare: PM @narendramodi https://t.co/1qKFcSzd6v

— PMO India (@PMOIndia) February 7, 2018